ബോളിവുഡ് ഐഡിയൽ കപ്പിൾസായ ഐശ്വര്യയും അഭിഷേകും വിവാഹമോചിതരാകുന്നുവെന്ന അഭ്യൂഹങ്ങൾ അടുത്തിടെയാണ് പ്രചരിക്കാൻ തുടങ്ങിയത്. വിവാഹമോചനം പ്രഖ്യാപിക്കുന്ന അഭിഷേക് എന്ന രീതിയിൽ ചില ഡിപ്ഫേക് വീഡിയോകളും സോഷ്യൽ മീഡയയിൽ വൈറലായി. എന്നാൽ വിവാഹമോചന വാർത്തകളെ തള്ളിക്കളഞ്ഞ് ഇതിനൊക്കെ മറുപടി നൽകിയിരിക്കുകയാണ് നടൻ അഭിഷേക് ബച്ചൻ.
ബോളിവുഡ് യുകെ മീഡിയയിലാണ് താരത്തിന്റെ മറുപടി വന്നത്. വീഡിയോ ഇതിനകം വൈറലായി. എന്നാൽ വീഡിയോ പഴയതാണോ പുതിയതാണോ എന്ന സംശയവും ചിലർ ഉന്നയിച്ചു. അവതാരക സോഷ്യൽ മീഡിയയിൽ വരുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല. നിങ്ങളെല്ലാം ഊതിപ്പെരിപ്പിക്കുന്നുണ്ടല്ലോ.
സാരമില്ല എനിക്ക് മനസിലാകും നിങ്ങൾ എന്തുകൊണ്ടാണിത് ചെയ്യുന്നതെന്ന്.ഓരോ വാർത്തകൾ ഫയൽ ചെയ്യണമല്ലോ. അത് കുഴപ്പമില്ല. ഞങ്ങൾ സെലിബ്രറ്റികളല്ലെ, ഞങ്ങൾക്ക് മനസിലാകും. നിങ്ങൾ ക്ഷമിക്കണം ഞാൻ ഇപ്പോഴും വിവാഹിതനാണ്—- വിവാഹ മോതിരം ഉയർത്തികാട്ടി അഭിഷേക് ബച്ചൻ പറഞ്ഞു.