പത്തനംതിട്ട: സീതത്തോട്ടിൽ കാട്ടുപന്നിയിടിച്ച് സ്‌കൂട്ടർ യാത്രികയ്‌ക്ക് പരിക്ക്. ചിറ്റാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സായ പ്രിയ പ്രസാദിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ജോലിക്കായി സ്‌കൂട്ടറിൽ പോവുകുമ്പോൾ കാട്ടുപന്നി ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ പ്രിയയ്‌ക്ക് സാരമായി പരിക്കേറ്റു.
തുടർന്ന് നാട്ടുകാർ ചേർന്ന് പ്രിയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ കൈക്കും കാലിനും ഗുരുതരമായ പരിക്കുണ്ട്. ചിറ്റാറിന്റെ പല മേഖലകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.















