വയനാട്: നടന്മാരായ അല്ലു അർജുൻ, പ്രഭാസ്, ചിരഞ്ജീവി, രാംചരൺ എന്നിവർക്ക് പിന്നാലെ വയനാട്ടിലെ പുനരധിവാസപ്രവർത്തനങ്ങൾക്ക് ഉദാരമായ സംഭാവന നൽകി നടൻ ധനുഷ്. 25 ലക്ഷം രൂപയാണ് താരം സംഭാവന ചെയ്തത്. നടനും സംവിധായകനുമായ സുബ്രഹ്മണ്യം ശിവയാണ് സമൂഹ മാദ്ധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
“ഞങ്ങളുടെ പ്രിയപ്പെട്ട ധനുഷ് വയനാട് പ്രളയ ദുരിതാശ്വാസത്തിന് പിന്തുണ അറിയിക്കുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ സംഭാവന ചെയ്തു” സുബ്രഹ്മണ്യം ശിവ തന്റെ ഔദ്യോഗിക എക്സ് ഹാന്ഡിലിൽ കുറിച്ചു.
Our beloved #Dhanush Extends Support to #Wayanad Flood Relief. @dhanushkraja has contributed of Rs. 25 lakhs towards flood relief efforts.❤️ pic.twitter.com/7PaH8Xp5CM
— Subramaniam Shiva (@DirectorS_Shiva) August 11, 2024
ഓഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തി ദുരന്തം നടന്ന ചൂരൽമല മേഖലകൾ സന്ദർശിച്ചിരുന്നു. വൻ ദുരന്തത്തിന് വഴിയൊരുക്കിയ ഉരുൾപൊട്ടലിൽ 400 ലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യോമനിരീക്ഷണം നടത്തുകയും ഉരുള്‍പൊട്ടലില്‍ രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുകയും ചെയ്തശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.















