ഏറ്റവും പ്രാകൃതമെന്ന് വിമർശകർ വിശേഷിപ്പിച്ച ഇറാഖിലെ ബില്ല് അടുത്തിടെ ഏറെ ചർച്ചയായിരുന്നു. രാജ്യത്തെ പെൺകുട്ടികളുടെ നിയമപരമായ വിവാഹപ്രായം 18ൽ നിന്ന് ഒമ്പതാക്കി ചുരുക്കണമെന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. ശൈശവ വിവാഹത്തിന് അനുമതി നൽകുന്നതിലൂടെ പീഡോഫീലിയക്ക് നിമയസാധുത നൽകുകയാണെന്നാണ് ഇറാഖിലെ മനുഷ്യാവകാശ പ്രവർത്തകർ ഉന്നയിക്കുന്നത്. രാജ്യമെമ്പാടും പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായ വിവാദ ബിൽ ഇന്റർനെറ്റ് ലോകത്തും തരംഗമാണ്.
വിവാഹം കഴിക്കാൻ നിയമപരമായി അനുമതി നൽകുന്ന പ്രായം ഓരോ രാജ്യത്തും വ്യത്യസ്തമാണ്. യുകെയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 18 വയസാണ് പ്രായപരിധി. ഇന്ത്യയിലാണെങ്കിൽ ഇത് 21, 18 എന്നിങ്ങനെയാണ്. 180 രാജ്യങ്ങളിലും ആൺകുട്ടികളുടെ വിവാഹപ്രായം 18 ആണ്. ഏറ്റവും ചെറിയ പ്രായത്തിൽ വിവാഹത്തിന് അനുമതി നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. ആണിന് 15ഉം പെണ്ണിന് 13ഉം വയസായാൽ വിവാഹം കഴിക്കാം. മാതാപിതാക്കളുടെ അനുവാദം കൂടാതെ വിവാഹം കഴിക്കണമെങ്കിൽ 18 തികയണമെന്നുമാണ് നിയമം. അഫ്ഗാനിസ്ഥാൻ, ഫ്രാൻസ്, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ പെണ്ണിനും ആണിനും 15 വയസായാൽ വിവാഹിതരാകാം. രക്ഷിതാക്കളുടെ അനുമതിയില്ലാതെ വിവാഹിതരാകാൻ 18 വയസാകണം.
സൗത്ത് കൊറിയ, സൗത്ത് ആഫ്രിക്ക, ന്യൂസിലാൻഡ്, ജപ്പാൻ, ഇറ്റലി, ജെർമനി, അൽബേനിയ, ബെൽജിയം, ബ്രസീൽ, ചിലി, ഡെൻമാർക്ക്, ഗ്രീസ്, ജോർദാൻ, റഷ്യ എന്നീ രാജ്യങ്ങളിൽ 16 ആണ് വിവാഹപ്രായം.
വിവിധ രാജ്യങ്ങളിലെ കണക്കുകൾ നോക്കാം..