പാരിസ് ഒളിമ്പിക്സിൽ മിന്നും പ്രകടനം കാഴ്ച വച്ചാണ് ഭാരതത്തിന്റെ അഭിമാന താരം നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കിയത്. സ്വർണം നിലനിർത്താനായില്ലെങ്കിലും മികച്ച പ്രകടനത്തോടെ വെള്ളി നേടാൻ ഇന്ത്യൻ ജാവലിൻ ത്രോ താരത്തിന് സാധിച്ചിരുന്നു. പാകിസ്താൻ താരം അർഷാദ് നദീമിന്റെ ദിവസമാണിതെന്നായിരുന്നു നീരജ് മത്സരത്തിന് ശേഷം പറഞ്ഞത്. അദ്ദേഹത്തിന്റെ എളിമ മറ്റ് കായിക താരങ്ങളിൽ നിന്നും നീരജിനെ വ്യത്യസ്തനാക്കുമ്പോൾ യുവ താരത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.
ഹരിയാനയിലെ പാനിപത്തിലെ നീരജിന്റെ വസതിയിലുള്ള കാഴ്ചകൾ സാമൂഹ്യമാദ്ധ്യമ ഉപയോക്താക്കളിൽ കൗതുകം ഉണർത്തുന്നതാണ്. വീട്ടിലെ വലിയ ഗേറ്റ് തുറന്ന് അകത്തുകയറിയാൽ മുറ്റത്ത് ആഢംബര കാറുകൾ ഓട്ടത്തിന് സജ്ജരായ അത്‌ലറ്റുകളെ പോലെ നിരനിരയായി കിടപ്പുണ്ട്. ഇതിനുപുറമെ ആഡംബര ബൈക്കുകളും നീരജിന് സ്വന്തമായിയുണ്ട്. വീടിന് ഏറ്റവും മുകളിലെ നിലയിൽ ത്രിവർണ പതാക പാറിപ്പറക്കുന്നതും വീഡിയോയിൽ കാണാം.
Tour Of Neeraj Chopra’s Luxurious House In Panipat.
that black mustang 🖤🖤 pic.twitter.com/Q4XK74KC2M— Bewada babloo 🧉 (@babloobhaiya3) August 11, 2024
കാറുകളോടും ബൈക്കുകളോടും മാത്രമായി നീരജിന്റെ ഇഷ്ടം അവസാനിക്കുന്നില്ല. അദ്ദേഹത്തിന്റെ വീട്ടിലെ ഓമനയായ മറ്റൊരാളുമുണ്ട്. ടോക്കിയോ! ഗോൾഡൻ റിട്രീവർ നായയാണ് ടോക്കിയോ. ഇവനെന്താ ഇങ്ങനെയൊരു പേരിട്ടിരിക്കുന്നതെന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നത്. ഭാരതത്തിനായി നീരജിന്റെ സ്വർണ മെഡൽ നേട്ടം ടോക്കിയോ ഒളിമ്പിക്‌സിലായിരുന്നു. ഇതിന്റെ സന്തോഷത്തിലാണ് തന്റെ നായയ്‌ക്ക് അദ്ദേഹം ടോക്കിയോ എന്ന് പേരിട്ടിരിക്കുന്നത്. ജാവലിൻ ത്രോ പോലെ ഇവയെല്ലാം നീരജിന് പ്രിയപ്പെട്ടതാണെന്ന് കുടുംബം പറയുന്നു.