ബംഗളൂരു: ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിക്ക് ജനപ്രതിനിധികളുടെ പ്രത്യേക കോടതി സമൻസ് അയച്ചു. ഓഗസ്റ്റ് 27 ന് ഹാജരാകാൻ മന്ത്രിയോട് കോടതി നിർദേശിച്ചു. ദിലീപ് കുമാർ എന്ന വ്യക്തി നൽകിയ പരാതിയിൽ വാദം കേട്ട കോടതി, ആഗസ്റ്റ് 27 ന് ഹാജരാകാനും പരാതി സംബന്ധിച്ച് മൊഴി നൽകാനും നിർദേശിക്കുകയായിരുന്നു.
2022 നവംബറിൽ ബെൽഗാം ജില്ലയിലെ നിപ്പാനിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഹിന്ദു എന്ന വാക്കിന്റെ അർത്ഥം വളരെ അശ്ലീലമാണെന്ന് ജാർക്കിഹോളി പറഞ്ഞത് .
ഇതും വായിക്കുക
അത് ഹിന്ദുമതമല്ല, അധാർമികമാണ് എന്നും സതീഷ് പ്രസ്താവിച്ചു.
എവിടെ നിന്നോ വന്ന ഒരു മതം കൊണ്ടുവന്ന് ബലമായി അടിച്ചേൽപ്പിക്കുന്നു. അതിനെക്കുറിച്ച് ചർച്ച വേണമെന്നും അദ്ദേഹം പ്രസ്താവിച്ചു . ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ സ്വകാര്യ ഹർജി സമർപ്പിക്കുകയായിരുന്നു.















