കടലൂർ : വെള്ളാർ നദിയിൽ നിന്ന് 500 വർഷം പഴക്കമുള്ള ദുർഗാ വിഗ്രഹം കരയ്‌ക്കടിഞ്ഞു . ഭുവനഗിരിയ്‌ക്കടുത്ത് വിഗ്രഹം നാട്ടുകാർ കണ്ടതായി നാട്ടുകാരാണ് റവന്യൂ അധികൃതരെ അറിയിച്ചത് . ഭുവനഗിരി താലൂക്ക് ഓഫീസിൽ നിന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിഗ്രഹം ഓഫീസിലേയ്‌ക്ക് മാറ്റി.
മൂന്നടി ഉയരവും 50 കിലോ ഭാരവുമുള്ളതാണ് വിഗ്രഹം .പ്രതിമയ്‌ക്ക് ഏകദേശം 500 വർഷം പഴക്കമുണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു . വിഗ്രഹം പുരാവസ്തു വകുപ്പിന് കൈമാറുമെന്നും റവന്യൂ വൃത്തങ്ങൾ അറിയിച്ചു. വെള്ളപ്പൊക്കത്തിൽ ഒഴുകി നദിയിൽ വന്നതാകാം വിഗ്രഹമെന്നാണ് നിഗമനം.
Comments