തമ്മിൽ കണ്ടാൽ പാമ്പും കീരിയും പോലെയാണെന്ന് ചിലരെ വിശേഷിപ്പിക്കാറുണ്ട്. കണ്ണിന് നേർക്ക് കണ്ടാലുടൻ പരസ്പരം പോരടിക്കുന്നവരെയാണ് ഇത്തരത്തിൽ വിശേഷിപ്പിക്കുക. ബദ്ധവൈരികളായ പാമ്പും കീരിയും എയർപോർട്ട് റൺവേയിൽ വച്ച് നടത്തിയ ‘കൂടിക്കാഴ്ച’യുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
ബിഹാറിലെ പട്ന എയർപോർട്ടിലായിരുന്നു സംഭവം. പാമ്പും കീരിയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം എയർപോർട്ട് ജീവനക്കാർ തന്നെയാണ് പകർത്തിയത്. പോരാട്ടം കടുത്തപ്പോൾ രണ്ട് കീരികൾ കൂടി തർക്കത്തിൽ പങ്കാളികളായി. ഇതിന്റെ രസകരമായ വീഡിയോയാണ് വൈറലായത്.
#Bihar | Snake Vs 3 Mongooses: Watch Epic Showdown At Patna Airport Runway pic.twitter.com/tvwdjI3rcL
— NDTV (@ndtv) August 12, 2024
പാമ്പും കീരിയും പരസ്പരം വേട്ടയാടി ഭക്ഷിക്കുന്ന കൂട്ടരാണ്. കുഞ്ഞൻ കീരികളെ പാമ്പ് ഭക്ഷണമാക്കാറുണ്ട്. സമാനമായി പാമ്പിനെ കൊന്ന് തിന്നാനും കീരികൾക്ക് മടിയില്ല. മാത്രവുമല്ല ഇരുകൂട്ടരും ചെറിയ സസ്തനികളെയും പക്ഷികളെയും ഉരഗങ്ങളെയും ഭക്ഷിക്കുന്നു. പാമ്പിന്റെയും കീരിയുടെയും ഭക്ഷണ സ്രോതസ്സുകൾ ഒന്നുതന്നെയാണെന്നതും ഈ ശത്രുതയ്‌ക്ക് കാരണങ്ങളിലൊന്നാണ്.















