ടെലികോം മേഖലയിലെ ചർച്ചാ വിഷയമാണ് ബിഎസ്എൻഎൽ എന്നുതന്നെ പറയാം. അതിശയിപ്പിക്കുന്ന പ്രഖ്യാപനങ്ങളും മാറ്റങ്ങളുമാണ് കമ്പനി നടത്തുന്നത്. 4ജിയും 5ജിയും ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്നാണ് റിപ്പോർട്ടുകളിലൂടെ വ്യക്തമാകുന്നത്. ഇതിനിടയിൽ ബിഎസ്എൻഎൽ 5ജി സ്മാർട്ട് ഫോൺ അവതരിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്ന വാർത്ത.
പണിപ്പുരയിലുള്ള ഫോണിൽ 200 എംപി ക്യാമറയും 7000mAh ബാറ്ററിയും മറ്റ് നൂതന ഫീച്ചറുകളും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വാർത്ത കണ്ണടച്ച് തുറക്കും മുൻപ് നാട്ടിലാകെ പരന്നതോടെ വിശദീകരണവുമായി ബിഎസ്എൻഎൽ രംഗത്തെത്തി.
ഇത്തരത്തിൽ ഫോൺ അവതരിപ്പിക്കാൻ ബിഎസ്എൻഎൽ നിലവിൽ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യാജ വാർത്തകളെ മുഖവിലയ്‌ക്കെടുക്കരുതെന്നും ബിഎസ്എൻഎൽ മുന്നറിയിപ്പ് നൽകുന്നു. ജാഗ്രത പാലിക്കണമെന്നും ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി bsnl.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കാനും കമ്പനി നിർദേശിക്കുന്നു.
Don’t fall for #FakeNews! 🚫
Get real updates from our official website https://t.co/kvXWJQYHLt#BSNL #FactCheck #FakeNewsAlert pic.twitter.com/NuEKzkXGeH
— BSNL India (@BSNLCorporate) August 9, 2024