അയൽപ്പക്കത്തോ വീടിന്റെ പരിസരത്തോ പട്ടികൾ ഉണ്ടെങ്കിൽ മുറ്റത്ത് ചെരിപ്പിടാൻ പലരും മടിക്കാറുണ്ട്. തരം കിട്ടിയാൽ ചെരുപ്പുമായി പട്ടി കടന്നുകളയും എന്നതു തന്നെ കാരണം. മുറ്റത്ത് കിടക്കുന്ന ചെരുപ്പ് പട്ടിയെടുത്തു കൊണ്ടുപോകുന്നത് പലയിടത്തും പതിവാണ്. ഇത് നമ്മൾ സ്ഥിരം കാണുന്ന കാഴ്ചയുമാണ്. എന്നാൽ ചെരുപ്പ് കട്ടുകൊണ്ട് പോകുന്ന പാമ്പിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ?
അങ്ങനെ ഒരു സംഭവം ഉണ്ടായി. ഇതിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വീട്ടുമുറ്റത്ത് കിടന്ന് ചെരുപ്പ് കടിച്ചെടുത്ത് കൊണ്ടുപോവുകയാണ് ഒരു പാമ്പ്. ഇത് ഒരു പക്ഷേ നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം.
I wonder what this snake will do with that flip flop. He got no legs. 😂😂 pic.twitter.com/3wNtQAHOaT
— Nature is Amazing ☘️ (@AMAZlNGNATURE) August 10, 2024
“>
വീട്ടുമുറ്റത്ത് പാമ്പിനെ കണ്ട് സ്ത്രീകൾ ഉറക്കെ കരയുന്നതാണ് വീഡിയോയുടെ തുടക്കം. വീടിനുള്ളിലേക്ക് പാമ്പു കയറാൻ ശ്രമിക്കുമ്പോൾ സ്ത്രീകളിൽ ഒരാൾ അതിനു നേരെ ചെരുപ്പ് എറിയുന്നു. ഉടൻതന്നെ ഈ ചെരുപ്പിൽ പാമ്പ് ആഞ്ഞു കടിക്കുകയാണ്. പിന്നീട് ഈ ചെരുപ്പും കടിച്ചെടുത്ത് പാമ്പ് വേഗം ഇഴഞ്ഞു നീങ്ങുന്നു. ഇതു കണ്ടതോടെ അതുവരെ ഉറക്കെ കരഞ്ഞുകൊണ്ടിരുന്ന സ്ത്രീകൾ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.















