സൂര്യയ്ക്കും അജിത്തിനുമുള്ള ആരാധകർ നിങ്ങൾക്കില്ലല്ലോയെന്ന ചോദ്യം; നിങ്ങൾക്കെന്റെ ആരാധകരെ അറിയില്ലെന്ന് വിക്രമിന്റെ മറുപടി; കയ്യടിച്ച് സോഷ്യൽ മീഡിയ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൂര്യയ്‌ക്കും അജിത്തിനുമുള്ള ആരാധകർ നിങ്ങൾക്കില്ലല്ലോയെന്ന ചോദ്യം; നിങ്ങൾക്കെന്റെ ആരാധകരെ അറിയില്ലെന്ന് വിക്രമിന്റെ മറുപടി; കയ്യടിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 11:43 pm IST
Facebook
Twitter
WhatsAppTelegram

തമിഴ് സിനിമാ ലോകത്ത് തന്റേതായ ശൈലികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് വിക്രം. പുതുതായി പുറത്തിറങ്ങാനിരിക്കുന്ന തങ്കലാൻ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് ഇപ്പോൾ താരം. ഇതിനിടയിൽ മറ്റ് താരങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ഒരു ചോദ്യത്തിന് കിടിലൻ മറുപടി പറഞ്ഞ് ചോദിച്ചയാളുടെ വായ അടപ്പിച്ചിരിക്കുകയാണ് താരം. പ്രകോപിതനാകാതെ വളരെ ലളിതമായ രീതിയിൽ ചോദ്യത്തിന് മറുപടി നൽകിയ വിക്രമിനാണ് ഇപ്പോൾ സോഷ്യൽ മീഡിയ കയ്യടിക്കുന്നത്.

ആരാധകർ ഏറ്റവും കൂടുതൽ സൂര്യയ്‌ക്കും അജിത്തിനുമാണുള്ളത്. എന്തുകൊണ്ട് നിങ്ങൾക്ക് അവരുടേതു പോലെ ആരാധകരില്ലെന്നായിരുന്നു ഒരാളുടെ ചോദ്യം. എന്നാൽ ഇതിന് ചിരിച്ചുകൊണ്ട് താരം പറഞ്ഞ മറുപടിയാകട്ടെ, നിങ്ങൾക്ക് എന്റെ ആരാധകരെ കുറിച്ച് ശരിക്കും അറിയില്ലെന്നായിരുന്നു. ഇതിനുള്ള തെളിവ് കാണണമെങ്കിൽ തിയേറ്ററുകളിലേക്ക് വരൂ. നിങ്ങളുടെ നമ്പർ എന്റെ അസിസ്റ്റന്റിന് നൽകാൻ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സിനിമാ ആരാധകരും എന്റെ ആരാധകരാണ്. അത് നിങ്ങൾക്ക് തിയേറ്ററിലേക്ക് വന്നാൽ മനസിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം മറുപടി നൽകി.

ഇതിന് പിന്നാലെ ന്യായീകരണവുമായി വീണ്ടും ചോദ്യകർത്താവെത്തി. നിങ്ങൾ വലിയ നിലയിലെത്തണമെന്നാഗ്രഹിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചതെന്നായിരുന്നു വാദം. അപ്പോഴും വിക്രമിന്റെ പക്കൽ നിന്ന് ലഭിച്ചത് വായയടപ്പിക്കുന്ന മറുപടി തന്നെ.

താൻ വലിയ നിലയിലെത്തി കഴിഞ്ഞെന്നും ധൂൾ, സാമി പോലുള്ള സിനിമകൾ ചെയ്താണ് ഇവിടം വരെ എത്തിയതെന്നും താരം പറഞ്ഞു. സിനിമയെ എങ്ങനെ ഉയർത്തി കൊണ്ടുവരാമെന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത്. അത്തരം ഒരു ശ്രമം ഉള്ളതുകൊണ്ടാണ് തങ്കലാൻ സംഭവിച്ചതെന്നും വിക്രം വ്യക്തമാക്കി.

വിക്രം-പാ രഞ്ജിത്ത് ചിത്രമായ തങ്കലാൻ ഓഗസ്റ്റ് 15-ാം തീയതിയാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ പ്രമോഷൻ പരിപാടികൾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയിരുന്നു. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Tags: vikramactor
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

Latest News

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies