പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായവരാണ് ജാവലിന്‍ താരം നീരജ് ചോപ്രയും ഷൂട്ടര്‍ മനു ഭാക്കറും. കഴിഞ്ഞ് ദിവസം പാരീസിലെ ഒളിമ്പിക്സ് വേദിയിൽ നീരജ് ചോപ്രയും ഷൂട്ടിംഗ് താരം മനു ഭാക്കറിന്റെ അമ്മ സുധയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ആരാധകരുടെ മനംകവർന്നിരുന്നു. മനുവിന്റെ അമ്മ നീരജിന്റെ കൈ തന്റെ തലയില്‍ വയ്‌ക്കുന്നതും മനുവുമായി നീരജ് സംസാരിക്കുന്നതും വീഡിയോയിലുണ്ട്. മനുവിന്റെ അമ്മയും നിരജും തമ്മിൽ ഇടപഴകുന്ന രീതി സോഷ്യൽ മീഡിയയിൽ പല ഊഹാപോഹങ്ങൾക്കും വഴിവെച്ചു.
നീരജിന്റെയും മനുവിന്റെയും വിവാഹത്തിന് സാധ്യതയുണ്ടെന്ന് പോലും പലരും അഭിപ്രായപ്പെട്ടു. കിംവദന്തികൾ ശക്തമായതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മനുവിന്റെ അച്ഛൻ. മനു ഇപ്പോഴും വളരെ ചെറുപ്പമാണ്. അവൾക്ക് വിവാഹപ്രായം ആയില്ല. അതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നത് പോലുമില്ല,” മനുവിന്റെ പിതാവ് രാം കിഷൻ ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു, വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു.
മനുവിന്റെ അമ്മ നീരജിനെ മകനായാണ് കരുതുന്നതെന്നും അതാണ് ഇരുവരും തമ്മിലുള്ള അടുപ്പത്തിന് പിന്നിലെന്നും രാം കിഷൻ വെളിപ്പെടുത്തി.
ഈ വിശദീകരണത്തിലും തൃപ്തിവരാതെ നീരജിന്‍റെ അമ്മാവനോടും മാദ്ധ്യമങ്ങള്‍ പ്രതികരണം തേടി. നീരജ് രാജ്യത്തിനായി ഒരു മെഡല്‍ നേടിയത് എല്ലാവരും അറിഞ്ഞതാണ്. അതുപോലെ തന്നെ അവന്‍റെ വിവാഹവും എല്ലാവരും അറിഞ്ഞുകൊണ്ട് തന്നെയായിരിക്കും, അമ്മാവൻ പറഞ്ഞു.
Manu Bhaker’s Mother with Neeraj Chopra. pic.twitter.com/SDWbaWeOG7
— Avinash Aryan (@avinasharyan09) August 11, 2024
ഹരിയാണയില്‍നിന്നുള്ള കായിക താരങ്ങളാണ് മനു ഭാക്കറും നീരജ് ചോപ്രയും.ജാവലിന്‍ ത്രോയില്‍ നീരജ് വെള്ളിയും 10 മീ. എയര്‍ പിസ്റ്റളിലും മിക്‌സഡ് 10 മീ. എയര്‍ പിസ്റ്റളിലുമായി മനു ഇരട്ട വെങ്കലവും നേടി.