മുംബൈ : ഭാര്യക്കും കുട്ടിക്കുമൊപ്പം ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന യെമൻ പൗരന് രാജ്യം വിടാൻ മൂന്നാഴ്‌ച്ച സമയം അനുവദിച്ച് . ഇന്ത്യയിൽ അഭയം നൽകാൻ വിസമ്മതിച്ച കോടതി ഇന്ത്യയുടെ ഔദാര്യത്തെ മുതലെടുക്കരുതെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു .
ജസ്റ്റിസ് രേവതി മൊഹിതേ-ഡെരെ, ജസ്റ്റിസ് പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത് . യെമനിൽ നിന്ന് വന്ന് ഇന്ത്യയിൽ താമസിക്കുന്ന ഖാലിദ് ഗോമായ് മുഹമ്മദ് ഹസൻ, ഭാര്യ, മകൻ, മകൾ എന്നിവർക്ക് ‘നിർബന്ധിത നാടുകടത്തലിൽ’ നിന്ന് കോടതിയെ അറിയിച്ചതിനാൽ അദ്ദേഹം സംരക്ഷണം നൽകണമെന്നാണ് ഇവരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.
ഇവർ ഓസ്‌ട്രേലിയൻ വിസയ്‌ക്ക് അപേക്ഷിച്ചതായും ഇതിൽ ബയോമെട്രിക്‌സ്, മെഡിക്കൽ ടെസ്റ്റ് തുടങ്ങിയ നടപടികളും പൂർത്തിയായതായും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഓസ്‌ട്രേലിയൻ അധികൃതരിൽ നിന്ന് മറുപടി ഇനിയും വരാത്തതിനാൽ സമയം നീട്ടി നൽകണമെന്നാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്. തുടർന്നാണ് കോടതി 21 ദിവസം നൽകിയത്.
യെമൻ പൗരനായ ഖാലിദ് ഗോമേയ് മുഹമ്മദ് ഹസൻ 2014ൽ പഠനാവശ്യത്തിനായാണ് ഇന്ത്യയിലെത്തിയത് . 2015ൽ ഭാര്യയും ഇന്ത്യയിലെത്തി. ഇവർക്ക് ഇന്ത്യയിൽ ജനിച്ച ഒരു മകളുമുണ്ട്. ഖാലിദിന്റെ വിസയുടെ കാലാവധി 2017ൽ അവസാനിച്ചു. എന്നാൽ അതിന് ശേഷവും ഖാലിദ് ഇന്ത്യ വിടാൻ തയ്യാറായില്ല . 2024 ൽ രണ്ട് തവണ പൂനെ പോലീസ് രാജ്യം വിടാൻ ഖാലിദിന് നോട്ടീസ് നൽകി.
എന്നാൽ ഇതിനെതിരെ ഖാലിദ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു . ഐക്യരാഷ്‌ട്രസഭ നൽകിയ അഭയാർത്ഥി കാർഡ് തന്റെ പക്കലുണ്ടെന്നും, ഇന്ത്യയിൽ നിന്ന് പുറത്താക്കിയാൽ അത് ഇന്ത്യൻ ഭരണഘടനയുടെയും ഐക്യരാഷ്‌ട്ര സഭ ചട്ടങ്ങളുടെയും ലംഘനമാകുമെന്നുമായിരുന്നു ഖാലിദിന്റെ വാദം. ബലമായി യെമനിലേക്ക് നാടുകടത്തിയാൽ അവിടെ ചൂഷണം നടക്കുമെന്നും , ജീവൻ അപകടത്തിലാകുമെന്നും ഖാലിദ് ഗോമേയ് തന്റെ ഹർജിയിൽ പറഞ്ഞിരുന്നു.