ചെന്നൈ: തായ്ലാൻഡിൽ നിന്നെത്തിയ യാത്രക്കാരന്റെ പക്കൽ നിന്ന് 22 എക്സോട്ടിക് ജന്തുക്കളെ പിടികൂടി. ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. തായ് എയർ ഏഷ്യ വിമാനത്തിൽ ബാങ്കോക്കിൽ നിന്നെത്തിയ മുഹമ്മദ് മീര സർധാരലി എന്ന യാത്രക്കാരന്റെ കൈവശമായിരുന്നു എക്സോട്ടിക് ജന്തുക്കൾ ഉണ്ടായിരുന്നതെന്ന് എയർ ഇന്റലിജൻസ് യൂണിറ്റ് അധികൃതർ അറിയിച്ചു.
📷 #InPics | 22 exotic wildlife species seized at Chennai Airport from an Indian national travelling from Bangkok; two people arrested
The species include red-footed tortoise, white lipped python and siamang gibbon; further investigation underway pic.twitter.com/fuSGh3699Q
— NDTV (@ndtv) August 12, 2024
രണ്ട് ഫ്ലൈയിംഗ് ലെമുർ, അഞ്ച് ഇന്തോ-ചീൻ ബോക്സ് ടർട്ടിൽ, ഒമ്പത് our-eyed ടർട്ടിൽ, ഒരു Keeled box ടർട്ടിൽ, ഒരു റെഡ് ഫോർട്ട് ടോർട്ടോയിസ്, രണ്ട് ഗ്രീൻ ട്രീ പിത്തൺ, ഒരു വൈറ്റ് ലിപ്പ്ഡ് പിത്തൺ എന്നിവയെ കസ്റ്റംസ് കണ്ടെത്തി. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ഷെഡ്യൂൾ നാലിൽ ഉൾപ്പെടുത്തിയിട്ടുള്ള ജന്തുക്കളാണിവ. പ്രതിയെ അറസ്റ്റ് ചെയ്ത ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് കസ്റ്റംസ്.















