പാരിസ് ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ പാകിസ്താൻ താരം അർഷദ് നദീം വിവാദത്തിൽ. ഭീകര സംഘടനായ ലഷ്‌കർ-ഇ-ത്വയ്ബിന്റെ നേതാവ് ഹാരിസ് ധറുമായി ചർച്ച നടത്തുന്നതിന്റെ വീഡിയോകൾ പുറത്തുവന്നതോടെയാണ് വിവാദവും ഉയർന്നത്. താരത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഭീകവാദ സംഘടന നടത്തുന്ന ചടങ്ങിലേക്ക് അർഷദിനെ എത്തിച്ച് കൂടുതൽ യുവാക്കളെ ഭീകര സംഘടനയിലേക്ക് ആകർഷിക്കുകയാണ് ഇവരുടെ ലക്ഷ്യം
തലവഴ സെയ്ഫുല്ലാ കസുറിയും ഹാരിസും ചേർന്നാണ് ഫാൽക്കൺ ഫോറസ്റ്റ് ക്യാമ്പുകൾ സംഘടിപ്പിച്ച് യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ഇതിനിടെയാണ് ഇവർ അർഷദ് നദീമിനെ അഭിന്ദിക്കാനെത്തിയത്.പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനലിൽ 92.97 മീറ്റർ ദൂരം താണ്ടി ഒളിമ്പിക്സ് റെക്കോർഡോടെയാണ് അർഷദ് സ്വർണം നേടിയത്.
ഇന്ത്യൻ താരം നീരജ് ചോപ്ര വെള്ളിയും നേടി. 27-കാരൻ ഭീകരരുമായി കൈകോർക്കുന്നത് ഭാവിക്കും രാജ്യത്തിനും നല്ലതല്ലെന്നാണ് പാകിസ്താനിലെ ഒരു വിഭാഗം പേർ സോഷ്യൽ മീഡിയയിൽ പറയുന്നത്.ഒളിമ്പിക്സിന് ശേഷം നാട്ടിലെത്തിയ നദീമിന് ലാഹോർ വിമാനത്താവളത്തിൽ വൻ വരവേൽപ്പാണ് ലഭിച്ചത്, സർക്കാർ വിജയ പരേഡും ഒരുക്കിയിരുന്നു.
🚨🚨🚨Big Expose:
The sinister connection between Pak sportsman Arshad Nadeem & UN designated terrorist organisations fin sec Harris Dhar (Lashkar-e-Taiba)
📍It’s evident from their conversation that this video is very recent after Arshad Nadeem’s return from the Paris Olympics… pic.twitter.com/ko8OlJ81ct
— OsintTV 📺 (@OsintTV) August 12, 2024