പഴയ സ്കൂൾ ഓർമകൾ വീണ്ടെടുക്കാൻ പൂർവ വിദ്യാർത്ഥികൾ ചെയ്തൊരു പ്രവൃത്തിയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. യൂണിഫോമും ബാഗും ധരിച്ച് സ്കൂളിലെത്തിയ ഇവർ സ്കൂൾ പ്രിൻസിപ്പലിന്റെ കൈയിൽ നിന്ന് ചൂരലടി വാങ്ങുന്നതാണ് വീഡിയോ. ഇത് നിമിഷ നേരംകൊണ്ട് വൈറലായി. വല്ലാത്തൊരു ഓർമ പുതുക്കലായി പോയെന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. പ്രിൻസിപ്പൽ പഴയ പോലെ വിദ്യാർത്ഥികളെ സ്നേഹിക്കുന്നുണ്ടെന്നും വീഡിയോ കണ്ട ചില പറഞ്ഞു.
ജീവിതകാലത്തിന്റെ പകുതിയിലേറെയും പൂർത്തിയാക്കിയ പഴയ വിദ്യാർത്ഥികൾ ഇന്ന് പൊലീസ് ഓഫീസർമാരും ഡോക്ടർമാരും കളക്ടറും അഭിഭാഷകരും അദ്ധ്യാപകരും വ്യവസായികളുമൊക്കെയാണ്. പുനഃസമാഗമ വേളയിൽ ഏറ്റവും സവിശേഷമായ നിമിഷം എന്നാണ് തല്ലിനെ അവർ വിശേഷിപ്പിച്ചത്.
വെള്ള ഷർട്ടും പാൻ്റും ധരിച്ച്, സ്കൂൾ യൂണിഫോമിനെ അനുസ്മരിപ്പിച്ചാണ് അവരെത്തിയത്. ഒരു പടിക്കെട്ടിന് സമീപമുള്ള ഹാൻഡ് റെയിലിൽ പിടിച്ചു നിന്ന മുൻ വിദ്യാർത്ഥികളിൽ ഓരോരുത്തരെയായി പ്രിൻസിപ്പൽ തല്ലി ഓർമ പുതുക്കി. പ്രിൻസിപ്പലിന്റെ “ചൂരൽ അനുഗ്രഹം” ജീവിത്തിൽ ഏറെ ഗുണം ചെയ്തുവെന്നും വിജയത്തിന് കാരണമായെന്നുമാണ് ഇവരുടെ പക്ഷം. എന്നാൽ സ്കൂൾ ഏതാണെന്ന് വ്യക്തമല്ല. ഇതിന്റെ വീഡിയോയിൽ മുൻ വനിത വിദ്യാർത്ഥികൾ ചിരിക്കുന്നതും കേൾക്കാം.
Here’s a strange reunion of old students of a school.! There are collectors, police officers, doctors, advocates, principals, teachers, businessmen and owners of schools ! All of them have a desire…. The Principal should beat them with his cane to help them recollect their… pic.twitter.com/r0mkCaLkav
— Krishna (@Atheist_Krishna) August 13, 2024