പൊതുഫലം
കാർത്തിക നക്ഷത്രക്കാർക്ക് പേരും പ്രശസ്തിയും കൊണ്ടുവരുന്ന വർഷമായിരിക്കും എന്നു പ്രതീക്ഷിക്കാം. മേടക്കൂറുക്കാർക്ക് രണ്ടിലെ വ്യാഴം മിഥുനമാസംവരെ ഗുണകരവും തുടർന്ന് മൂന്നിലെ വ്യാഴം ചില വെല്ലുവിളികൾ ഉയർത്തുകയും ചെയ്യും. ഇവർക്ക് വരുന്ന മീനത്തിലെ ശനിമാറ്റം ഏഴരശനിയുടെ ആരംഭമാണ് എന്നത് കൂടി പരിഗണിക്കണം. എന്നാൽ ഇടവ മാസത്തിലെ രാഹുകേതു മാറ്റം ഇവർക്ക് ശത്രുജയം സമ്മാനിക്കും. ഇടവകൂറുക്കാർക്ക് മിഥുനമാസത്തിന്നു മുന്നേ ചില സ്ഥാനനഷ്ടങ്ങളോ ചലനങ്ങളോ ഉണ്ടാക്കിയേക്കാം. മിഥുനത്തിന്നു ശേഷം കുടുംബഭദ്രത സന്തോഷം ഒക്കെ സമ്മാനിക്കും. മീനത്തിലെ ശനിമാറ്റം കണ്ടകശനിയുടെ അന്ത്യം കുറിക്കും. ഇടവത്തിലെ രാഹുമാറ്റവും ഇവർക്ക് മാതൃദുഖം കൊണ്ടുവരും.
ഈ വർഷം കാർത്തിക നക്ഷത്രക്കാർക്ക് വാക്ചാതുര്യം തെളിയിക്കുവാനും അത്തരത്തിൽ വിജയിക്കാനും അവസരങ്ങൾ നല്കും. തർക്കങ്ങളിൽ വിജയം സുനിശ്ചിതം. തൊഴിൽപരമായ ചെറിയ ചില്ല വെല്ലുവിളികൾ നേരിട്ടാലും സ്വപ്രയത്നത്താൽ പലപ്പോഴും അഭിനന്ദനത്തിന് പത്രമാകും. വളരെകാലമായി തീരുമാനമാകാതെ കിടന്ന പലകാര്യങ്ങളൾക്കും അനുകൂലമായ തീരുമാനമാകും. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കും. വിവാഹം വൈകിയവർക്ക് നല്ല ആലോചനകൾ വരുകയും, തീരുമാനമാകുകയും ചെയ്യും. സാമ്പത്തിക സ്ഥിതി തൃപ്തികരമായിരിക്കും.
ചിങ്ങം
അന്യസ്ത്രീ ബന്ധം വഴി ധനനഷ്ടം, മാനഹാനി എന്നിവ വരുന്ന അവസരങ്ങൾ ഉണ്ടാകും. വിലപിടിപ്പുള്ള ഡോക്യുമെന്റുകൾ ഭദ്രമായി സൂക്ഷിച്ചില്ലെങ്കിൽ നഷ്ടപ്പെടുവാൻ സാധ്യതയുണ്ട്.
കന്നി
കുറെ നാളായി ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർക്കുവാനുള്ള അവസരം വന്നുചേരും. അന്യ ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവും.
തുലാം
ജീവിത പങ്കാളിയോടുള്ള തുറന്ന സമീപനത്തിൽ ഏറെക്കുറെ തെറ്റിദ്ധാരണകൾ മാറുവാൻ സഹായിക്കും. വിദേശവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർക്കു ശമ്പള വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിക്കും.
വൃശ്ചികം
മാതൃസ്ഥാനത്ത് ഉള്ളവർക്ക് വിയോഗം ഉണ്ടാവാൻ സാധ്യത ഉണ്ട്. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിച്ചില്ലെങ്കിൽ മുറിവ് , ചതവ് , ഒടിവ് ഉണ്ടാവാൻ സാധ്യത ഉണ്ട്. രക്ത സംബന്ധമായ അസുഖങ്ങൾ , ത്വക്ക് രോഗങ്ങൾ എന്നിവ പ്രതീക്ഷിക്കാം.
ധനു
അമിതമായ ആത്മവിശ്വാസം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാവും. അനാവശ്യമായ ചെലവുകൾ വർദ്ധിക്കുകയും സാമ്പത്തീക പിരിമുറുക്കം അനുഭവപ്പെടുകയും ചെയ്യും. ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർ നിയന്ത്രിക്കുന്നത് നല്ലതായിരിക്കും.
മകരം
മാനസീക വിഭ്രാന്തി കൂടുന്ന സമയമാണ് . തൊഴിൽ ഇടങ്ങളിൽ സ്ഥാന ചലനം ഉണ്ടാവും. ജീവിത പങ്കാളിക്കോ തനിക്കോ ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കും. ബുദ്ധിപൂർവമായ പെരുമാറ്റം സർവരുടെയും ആദരത്തിനു കാരണമാകും.
കുംഭം
പ്രേമകാര്യങ്ങൾ പൂവണിയും. വിദേശവാസവും ജോലിയും തരപ്പെടും. പല പ്രകാരത്തിൽ ഉള്ള ആഡംബരങ്ങളിൽ താത്പര്യം ജനിക്കും. അഗ്നി, ആയുധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്.
മീനം
വളരെ അധികം തൊഴിലാളികളെ വെച്ച് ബിസിനെസ്സ് ചെയ്യണമെന്ന ആഗ്രഹം സഫലീകരിക്കാനുള്ള സാഹചര്യം ഉണ്ടാവും. നീതി ന്യായ വ്യവസ്ഥിതിയിൽ പ്രവർത്തിക്കുന്നവർക്ക് അർഹമായ അംഗീകാരവും പ്രശസ്തിയും ലഭിക്കും.
മേടം
ശത്രുക്കളുടെമേൽ വിജയം ലഭിക്കും. കുടുംബത്തിൽ വേണ്ടപ്പെട്ടവർക്ക് രോഗാദിദുരിതം ഉണ്ടാവാൻ സാധ്യത ഉണ്ട്. മേലധികാരിയിൽ നിന്നും പ്രീതി ലഭിക്കും. ചില വേണ്ടപ്പെട്ട ഡോക്യൂമെന്റുകളിൽ തിരിമറി സംഭവിക്കാൻ സാധ്യത ഉണ്ട്.
മേടവിഷു സംക്രമഫലമായി രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ജനപ്രീതി ലഭിക്കുന്ന സമയമാണ്
ഇടവം
തൊഴിൽ വിജയമുണ്ടാകുമെങ്കിലും അലസത പ്രധാന വില്ലനായി മാറും. സ്ത്രീകളോട് ഇടപെടുമ്പോൾ വളരെയധികം സൂക്ഷിച്ചില്ലെങ്കിൽ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോകാൻ സാധ്യത ഉണ്ട്.
മിഥുനം
ഏതാണ് ശരി ഏതാണ് തെറ്റ് എന്ന തിരിച്ചറിയാൻ പറ്റാത്ത സാഹചര്യം ഉണ്ടാവും. ദമ്പതികൾ തമ്മിൽ നിസാരകാര്യത്തിന് പിണങ്ങേണ്ട സാഹചര്യം വന്നു ചേരും. നേത്ര രോഗം,നാഡീ രോഗമുള്ളവർ വിദഗ്‌ദ്ധ ചികിത്സ തേടേണ്ട സാഹചര്യം ഉണ്ടാവും.
കർക്കടകം
സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റം ഉണ്ടാവാൻ സാധ്യത ഉണ്ട്. അതി സുന്ദരിയായ ജീവിത പങ്കാളിയെ ലഭിക്കുവാൻ ഭാഗ്യമുണ്ട്. നവീനഗൃഹം, വാഹനം എന്നിവ സ്വന്തമാക്കും.
വ്യാഴ മാറ്റം 2025 മെയ് 15 – 2026 ജൂൺ 2
മേടക്കൂറിലെ കാർത്തികയ്‌ക്ക് ധന നഷ്ടം, തസ്കര ഭയം, അന്യ ജനങ്ങളാൽ അപമാനിക്കപ്പെടുക ഇടവ കൂറിലെ കാർത്തികയ്‌ക്ക് തൊഴിൽ വിജയം, ജീവിത പങ്കാളിയുമായി ഐക്യം എന്നിവ ഉണ്ടാകും. മേടകൂറുക്കാർ ജാതകനിരൂപണം നടത്തേണ്ട സമായമാകുന്നു..
ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3
ഈ ശനിമാറ്റം ഇടവരാശിക്കാർക്ക് ആശ്വാസകരവും മേടരാശിക്കാർക്ക് സന്ദേഹവുമായിരിക്കും. മേടക്കൂറിലെ കാർത്തിക നക്ഷത്രക്കാർക്ക് ശരീരശോഷണം, മാനഹാനി, അനാവശ്യ ദേഷ്യം എന്നിവ ഉണ്ടാകും, ഇടവക്കൂറിലെ കാർത്തിക നക്ഷത്രക്കാർക്ക് തൊഴിൽ വിജയം, ഭാര്യാ സുഖം എന്നിവ ഉണ്ടാകും.
രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05
അമ്മയ്‌ക്ക് അസുഖം വരാൻ സാധ്യതയുള്ളതിനാൽ അവരുടെ ആരോഗ്യം പരിഗണിക്കുക. ഈ കാലയളവിൽ വളരെയേറെ ആത്മ ധൈര്യം അനുഭവപ്പെടും.
ശ്രദ്ധിക്കേണ്ടവ
നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാര്ഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും “കൃത്യമായ” ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗൃഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.
ഈ വർഷം തൊഴിൽ സംബന്ധമായി വളരെയധികം ഗുണഫലങ്ങൾ ഉണ്ടാകാൻ സാധ്യത കല്പിക്കുന്നതിനാൽ ദശ അപഹാരം നോക്കി പരിഹാരം ചെയ്താൽ ഗുണഫലങ്ങൾ ഇരട്ടിക്കും എന്നു മാത്രമല്ല മറ്റു തടസങ്ങൾ ഇല്ല എന്നു ഉറപ്പിക്കുന്നത് വലിയ വിജയങ്ങൾക്ക് കാരണമാക്കും. ചൊവ്വാ, ബുധൻ, വ്യാഴം ദശപഹാരങ്ങൾ നടക്കുന്നവർ പരിഹാരങ്ങൾ അനുഷ്ഠികേണ്ടതാകുന്നു.
കാർത്തിക നക്ഷത്രക്കാർ ദിവസേന ശിവക്ഷേത്ര ദർശനം നടത്തി ശിവപുരാണം വായിക്കുന്നത് സൽഫലങ്ങൾ നേടാൻ ഉപകരിക്കും. ദിനവും രാവിലെ സൂര്യ ഭഗവാനെ തൊഴുന്നതും ആദിത്യഹൃദയമന്ത്രം ചൊല്ലുന്നതും ഗുണകരമായി കാണുന്നു. മാസത്തിൽ ഒന്നു വീതം മൃത്യുഞ്ജയഹോമം നടത്തുന്നത് നല്ലതാണ്.
ഉത്രം, ഉത്രാടം, കാർത്തിക ദിവസങ്ങൾ ശിവക്ഷേത്ര ദർശനം ഗുണം ചെയും. ഞായാറാഴ്ച കാർത്തിക വന്നാൽ നിശ്ചയമായും സൂര്യപ്പൊങ്കാല സമർപ്പിക്കുന്നത് വളരെ വലിയ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ട് വരും. കാർത്തിക നക്ഷത്രത്തിന്റെ ആദ്യപാദത്തിൽ ജനിച്ചവർ സുബ്രഹ്മണ്യ സ്വാമിയേയും ഭജിക്കണം.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V