ന്യൂഡൽഹി: ബംഗാളിൽ ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ മൗനം വെടിഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ. ഡോക്ടറുടെ കൊലപാതകം ഹൃദയഭേദകമാണ്. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരും ഭരണകൂടവും പ്രതികളെ സംരക്ഷിക്കരുതെന്നും ഇരയ്‌ക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. എക്‌സിൽ ഹിന്ദിയിൽ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
” ബംഗാളിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണ്. മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനങ്ങളിൽ ഡോക്ടർമാർക്ക് സുരക്ഷിതത്വമില്ലെങ്കിൽ എങ്ങനെയാണ് മാതാപിതാക്കൾ അവരുടെ പെൺമക്കളെ പഠിക്കുന്നതിനായി വിടുക? ഇരയ്‌ക്ക് നീതി നൽകുന്നതിന് പകരം ആശുപത്രിയും ഭരണകൂടവും പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും വഴിവയ്‌ക്കുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഭരണകൂടം തയ്യാറാവണം.”- രാഹുൽ പറഞ്ഞു.
कोलकाता में जूनियर डॉक्टर के साथ हुई रेप और मर्डर की वीभत्स घटना से पूरा देश स्तब्ध है। उसके साथ हुए क्रूर और अमानवीय कृत्य की परत दर परत जिस तरह खुल कर सामने आ रही है, उससे डॉक्टर्स कम्युनिटी और महिलाओं के बीच असुरक्षा का माहौल है।
पीड़िता को न्याय दिलाने की जगह आरोपियों को…
— Rahul Gandhi (@RahulGandhi) August 14, 2024
ഹത്രാസ് മുതൽ ഉന്നാവോ വരെയും കത്വ മുതൽ കൊൽക്കത്ത വരെയും സ്ത്രീകൾക്ക് നേരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങൾക്കെതിരെ എല്ലാ പാർട്ടികളും നടപടി സ്വീകരിക്കണം. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് കോൺഗ്രസിന്റെ മൗനം ഭേദിച്ച് പ്രിയങ്ക രംഗത്തെത്തിയത്. ഡോക്ടറുടെ കൊലപാതകം അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്ന് അവർ എക്‌സിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂലിനെതിരെ രാഹുലും രംഗത്തെത്തിയത്.
അതേസമയം ഡോക്ടറുടെ കൊലപാതകം കൂട്ടബലാത്സംഗമാണോയെന്ന സംശയങ്ങളും ഉയരുന്നുണ്ട്. ശരീരത്തിൽ നിന്നും ഗണ്യമായ അളവിൽ ബീജം കണ്ടെടുത്തിരുന്നു. നിലവിൽ സിബിഐയാണ് കേസ് അന്വേഷിക്കുന്നത്.