നടൻ നാഗചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെ വിവാഹനിശ്ചയം ദിവസങ്ങൾക്ക് മുൻപായിരുന്നു. സർപ്രൈസായാണ് ഇത് നടന്റെ പിതാവായ നാഗാർജുന പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ആരാധകരുടെ ഭാഗത്ത് നിന്ന് പരിഹാസവും ആശംസയും അടക്കമുള്ള പ്രതികരണങ്ങളുണ്ടായി. ഇതിനിടെ സമാന്തയുടെ ഒരു പ്രണയവാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഫാമിലി മാൻ വെബ് സീരിസ് സംവിധാനം ചെയ്ത രാജ്-ഡികെ കോംബോയിലെ രാജ് നിദിമാെരുവുമായി നടി പ്രണയത്തിലെന്നാണ് സൂചന. നടി ഫാമിലി മാൻ 2വിൽ പ്രതിനായിക കഥാപാത്രം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രണയം മൊട്ടിട്ടതെന്നാണ് സൂചന. സിറ്റാഡൽ എന്ന വെബ്സീരിസിന്റെ ഹിന്ദി പതിപ്പിലാണ് നടി അഭിനയിക്കുന്നത്. ഇതും സംവിധാനം ചെയ്യുന്നത് രാജും ഡികെയും ചേർന്നാണ്.
വിവാഹിതനായ രാജ് വിവാമോചനം നേടുമെന്നാണ് അഭ്യൂഹം.എന്നാൽ ഇക്കാര്യങ്ങൾ സംബന്ധിച്ച് ഗോസിപ്പുകൾ ഉയരുന്നതല്ലാതെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. അതേസമയം നടിയുടെ ആരാധകർ ഈ വാർത്ത നിഷേധിക്കുന്നുമുണ്ട്. നാഗ ചൈതന്യയുമായുള്ള വേർപിരിയൽ കാലത്തും സമാന്തയെക്കുറിച്ച് നിരവധി ഗോസിപ്പുകൾ വന്നിരുന്നെങ്കിലും നടി പ്രതികരിച്ചിരുന്നില്ല. അതേസമയം ശോഭിതയും നാഗ ചൈതന്യയും അടുത്ത വർഷം വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.