സമുദ്ര നിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിൽ ഭാരതത്തിന്റെ പതാക പാറി . ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥരാണ് 14,000 അടി ഉയരത്തിൽ ലഡാക്കിലെ ലേയിൽ ദേശീയ പതാക ഉയർത്തിയത് .
പതാക ഉയർത്തുന്ന സമയത്ത് ലഡാക്കിലെ താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസ് ആയിരുന്നു .’ഭാരത് മാതാ കി ജയ്’, ‘വന്ദേമാതരം’ തുടങ്ങി ദേശസ്നേഹ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയായിരുന്നു ആഘോഷം .തണുത്ത കാലാവസ്ഥയിൽ രാജ്യത്തെ സേവിക്കുന്ന സൈനികരാണ് ‘ഹിംവീർസ്’ (ഹിമാലയത്തിലെ ധീര സൈനികർ) .
ചൈനയുമായുള്ള അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യയുടെ അർദ്ധസൈനിക വിഭാഗമാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് . ലഡാക്കിലെ കാരക്കോറം ചുരം മുതൽ അരുണാചൽ പ്രദേശിലെ ദിഫു ലാ വരെയുള്ള ഹിമാലയ പർവ്വതനിരകളിൽ 3488 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ-ചൈന അതിർത്തിയിൽ ഇവർ വിന്യസിക്കപ്പെട്ടിരിക്കുന്നു.പർവ്വതാരോഹണത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഓഫീസർമാരും ജവാന്മാരും ഈ പാരാമിലിട്ടറി ഫോഴ്സിന്റെ ശക്തിയാണ്