കോഴിക്കോട്: ഓർഡർ ചെയ്ത് കഴിച്ച ബർഗറിൽ പുഴു. കോഴിക്കോട് മൂഴിക്കലിലുള്ള എം.ആർ ഹൈപ്പർമാർക്കറ്റിൽ നിന്ന് കഴിച്ച ബർഗറിലാണ് പുഴുവിനെ കിട്ടിയത്. ബർഗർ കഴിച്ച രണ്ട് പേർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബർഗറിനുള്ളിൽ പുഴു അരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 131 രൂപയുടെ ഫ്രൈഡ് ബർഗറാണ് ഓർഡർ ചെയ്തത്. ഓഗസ്റ്റ് 13നായിരുന്നു സംഭവം.
















