കൊല്ലവർഷം 1200 ലെ തിരുവാതിര നക്ഷത്രത്തിന്റെ പുതുവർഷഫലം
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

കൊല്ലവർഷം 1200 ലെ തിരുവാതിര നക്ഷത്രത്തിന്റെ പുതുവർഷഫലം

Janam Web Desk by Janam Web Desk
Aug 15, 2024, 03:19 pm IST
FacebookTwitterWhatsAppTelegram

പൊതുഫലം

തിരുവാതിര നക്ഷത്രക്കാർക്ക് തിരിച്ചറിവിന്റെ വർഷമായിരിക്കും. ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ഐക്യത കുറവ് കലഹം എന്നിവ ഈ വർഷം ഉണ്ടാവാൻ സാധ്യതയുണ്ട്. ചിലരുടെ ജീവിതത്തിൽ ഡൈവോഴ്സ് അനിവാര്യമായി തീരും. രോഗാദിദുരിതങ്ങൾ അലട്ടും, വിദേശജോലി സഫലമാകും. വർഷാവസാനം കേതുവിന്റെ മാറ്റം സഹോദരസ്ഥാനത്ത് നിൽക്കുന്നവരിൽ നിന്നും വളരെയേറെ ഗുണങ്ങൾ ഉണ്ടാവും, എന്നാൽ ഈ സമയത്ത് മാതാവിനോ മാതൃ ബന്ധുക്കൾക്കോ കഷ്ടതയും അരിഷ്ടതയും വരാനും ആശുപത്രിവാസം വരെ ഉണ്ടാവാനും യോഗം ഉണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങൾ, സന്താന ക്ലേശം, വ്യവഹാര പരാജയം, ശത്രു ഭയം എന്നിവയും 2025 മാർച്ചിലെ ശനിമാറ്റം കൊണ്ടുവരും. വളരെ ഉയർന്ന പദവിയിൽ എത്തിയതിനു ശേഷം ജോലി നഷ്ടപ്പെടുക, വിദേശയാത്ര/വാസം, ബിസിനസുകൾ ശോഭിക്കാതെ വരിക, ജീവിതപങ്കാളിയുമായി ഐക്യത കുറവ്, സ്ത്രീകൾ മൂലം പ്രശ്നങ്ങൾ, രോഗങ്ങൾ അലട്ടുക എന്നിവ ഉണ്ടാകും.

ചിങ്ങം

രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളിൽ നിന്നും അംഗീകാരം ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം, കോടതി കേസുകളിൽ വിജയം, ശത്രു നാശം എന്നിവ ഉണ്ടാകും.

കന്നി

കുടുംബത്തിൽ മനസ്സമാധാനവും സ്വസ്ഥതയും കുറയുന്നതായിട്ട് അനുഭവപ്പെടും വീഴ്ചകളിൽ മുറിവ് ചതവ് എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ശത്രു ഭയം, സഹോദരസ്ഥാനത്ത് ഉള്ളവർക്ക് കാലം മോശമാണ്.

തുലാം

കുടുംബ ബന്ധു ജനങ്ങളുമായും അന്യ ജനങ്ങളുമായും കലഹത്തിന് സാധ്യത ഉണ്ട്. സ്ത്രീകൾ മൂലം അപവാദങ്ങൾ കേൾക്കേണ്ടി വരിക, ധനനഷ്ടം സംഭവിക്കുക എന്നിവ അനുഭവത്തിൽ വരും. ചിലർക്ക് കേസ് വഴക്കുകൾ വരാൻ സാധ്യത ഉണ്ട്.

വൃശ്ചികം

വൈകാരികമായ ഒട്ടനവധി മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കും. സന്താനങ്ങളുടെ ഉയർച്ചയിൽ ആത്മാഭിമാനം തോന്നുന്ന നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാവും. ജോലിയിൽ ക്ലേശങ്ങൾ ഉണ്ടാകുമെങ്കിലും വ്യക്തമായ രീതിയിൽ പ്രകടനം കാഴ്ച വെയ്‌ക്കാൻ സാധിക്കും.

ധനു

കുടുംബപരമായി വളരെ സങ്കീർണമായ പ്രശ്നങ്ങൾ ഉണ്ടാവും. ജീവിത പങ്കാളിക്കോ സന്താനങ്ങൾക്കോ രോഗാദി ദുരിതങ്ങൾ ഉണ്ടാവും. പുതിയ പഠന വിഷയങ്ങൾ പഠിക്കുവാനുള്ള സ്കോളർഷിപ്പ് ലഭിക്കുവാൻ ഇടയുണ്ട്.

മകരം

കുടുംബത്തിൽ രോഗാദി ദുരിതങ്ങൾ, ഭാര്യാഭർതൃ കലഹം ഉണ്ടാകാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായ കേസ് വഴക്കുകൾ വരാം. അലർജി, ശ്വാസകോശ രോഗങ്ങൾ എന്നിവ ഉള്ളവർ ജാഗ്രത പാലിക്കുക. ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടും.

കുംഭം

അനാവശ്യമായ കൂട്ടുകെട്ടുകളിൽ അകപ്പെടുവാൻ സാധ്യതയുണ്ട്. ധനക്ലേശം, വിഷഭയം, മനശാന്തിക്കുറവ്, അന്യ ജനങ്ങളെ ആശ്രയിക്കേണ്ടി വരിക എന്നിവ സംഭവിക്കുവാൻ സാധ്യതയുണ്ട്. അനാവശ്യമായ കോപം നിയന്ത്രിക്കുന്നത് നല്ലതായിരിക്കും.

മീനം

ഈശ്വര വിശ്വാസം വർദ്ധിക്കുക, പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാനുള്ള അവസരം അല്ലെങ്കിൽ സാഹചര്യം ഉണ്ടാവുക, അഭീഷ്ടലാഭം, സൽസുഹൃത്തുക്കൾ മൂലം ഗുണം, പുതുവസ്ത്ര ലാഭം എന്നിവക്ക് പുറമെ ചിലർക്ക് അപമാനം ഉണ്ടാവാനും സാധ്യതയുണ്ട്.

മേടം

പുതിയ വീട്, ഭൂമിലാഭം എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്. കാലങ്ങളായി ഉണ്ടായിരുന്ന അസുഖങ്ങൾക്ക് കുറവ് അനുഭവപ്പെടും. സന്താനങ്ങളെ കൊണ്ടുള്ള ആശങ്കകൾ മാറി പുതിയ പ്രതീക്ഷകൾക്ക് വക നൽകും. ധനലാഭം, വിദേശ ജോലി, ഭക്ഷണ സുഖം, ഐശ്വര്യങ്ങൾ എന്നിവ ലഭിക്കും.

മേടവിഷു സംക്രമഫലമായി ബന്ധു ജനങ്ങളെ കൊണ്ട് മനസ്സ്വസ്ഥത കുറയുകയും , ജീവിതപങ്കാളിക്ക് രോഗവും ഉണ്ടാകും

ഇടവം

നല്ലത് ചെയ്താലും ദോഷാനുഭവങ്ങൾ ഉണ്ടാവുക, കാര്യതടസ്സം, വേണ്ടപ്പെട്ടവരുടെ വിയോഗം, സ്ഥാന നഷ്ടം, ബിസിനസ്സിൽ പരാജയം എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്. എവിടെയും തടസ്സങ്ങൾ, അനാവശ്യമായ ചിന്തകൾ അലട്ടുക, കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ എന്നിവ ഉണ്ടാകും.

മിഥുനം

ഇഷ്ടപ്പെട്ട പങ്കാളിയെ സ്വന്തമാക്കാനുള്ള അവസരം, പൂർവിക സ്വത്ത് ലഭിക്കുക, പല പ്രകാരത്തിലുള്ള ധനവരവ്, തൊഴിൽ ലാഭം എന്നിവ ഉണ്ടാകും. സന്താനങ്ങളും ഒത്ത് ഒരുമിച്ച് ജീവിക്കാൻ പറ്റുന്ന രീതിയിൽ ജോലിയിൽ സ്ഥലം മാറ്റം ഉണ്ടാകും.

കർക്കടകം

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വന്നുചേരും. രാഷ്‌ട്രീയത്തിൽ ഉള്ളവർക്ക് തങ്ങളുടെ കഴിവിനനുസരിച്ച് ഉയരുവാനുള്ള സാഹചര്യം ഉണ്ടാകും. വിവാദമായ വിഷയങ്ങളിൽ ഇടപെടുമ്പോൾ വളരെയധികം ജാഗ്രത പാലിക്കുക.

വ്യാഴ മാറ്റം 2025 മെയ് 15 – 2026 ജൂൺ 2

വരവിനെക്കാൾ ചെലവ്, അന്യദേശവാസം, മനോദുഃഖം, ഭൂമിനഷ്ടം എന്നിവയ്‌ക്ക് ഈ വ്യാഴമാറ്റം കാരണമാകും.

ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

ശനിമറ്റം അത്ര ഗുണകരമാകാൻ സാധ്യതയില്ല. സ്ത്രീകൾ മൂലം വൻ നഷ്ടങ്ങൾ, ജോലിയിൽ സ്ഥാനനഷ്ടം, ധനഹാനി എന്നിവ ഉണ്ടാകും. ആരോഗ്യകഷ്ടത, ദാമ്പത്യപ്രശ്നങ്ങൾ ഒക്കെയും പ്രതീക്ഷിക്കണം. ഉയർന്ന പദവിയിൽ എത്തിയതിനു ശേഷമുള്ള പതനം ഉണ്ടായേക്കാം.

രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

അച്ഛന്റെ സ്നേഹവാത്സല്യങ്ങളോ, സാമീപ്യമോ നഷ്ടമാവുക. തൊഴിൽരംഗത്ത് അപ്രതീക്ഷിതവും നിർണ്ണായകവുമായ മാറ്റങ്ങൾ വരും. സഹോദരസ്ഥാനത്ത് നിൽക്കുന്നവരിൽ നിന്നും വളരെയേറെ ഗുണങ്ങൾ ഉണ്ടാവും

ശ്രദ്ധിക്കേണ്ടവ

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

വർഷാരംഭത്തിൽ തന്നെ ജാതകത്തിലെ രാഹു കേതു സ്ഥാനം നോക്കി ആവശ്യമായ പരിഹാരങ്ങൾ ചെയ്യുന്നപക്ഷം വർഷാവസാനം വരുന്ന അതിപരീക്ഷിണ രാഹു കേതു മാറ്റം സുഗമമായി നേരിടാൻ കഴിയും. ഇപ്പോൾ സൂര്യ, ശനി, കേതു ദശാപഹാരങ്ങൾ നടക്കുന്നവർക്കും പരിഹാരങ്ങൾ അനിവാര്യം ആണ്. പൊതുവിൽ രാഹുപൂജ ചെയുന്നത് നന്നായിരിക്കും. മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലുന്നതും, അർച്ചന, ഹോമം കഴിപ്പിക്കുന്നതും രക്ഷ നൽകും. മഹാദേവന് പുറമെ, ഗണേശ ഭഗവാൻ, സർപ്പദൈവങ്ങൾ എന്നിവർക്കും പൂജകൾ വേണ്ടിവരും. തിരുവാതിര, ചോതി, ചതയം നക്ഷത്ര ദിനങ്ങളിൽ ഉറപ്പായും കാവുകളിൽ വഴിപാടുകൾ നടത്തുക. ഒന്നുകിൽ കുടുംബ ക്ഷേത്രത്തിലെ കാവിൽ, അല്ലെങ്കിൽ താമസ സ്ഥലത്തിന് അടുത്തുള്ള സർപ്പദൈവങ്ങൾക്ക് കഴിയുന്ന പോലെ അഭിഷേകങ്ങൾ നടത്തുക. രാഹുവിനു പുറമെ, ബുധ പ്രീതിയും വരുത്തുക. പണം കൊടുത്തു കൊണ്ടുള്ള അന്നദാനം, ജീവകാരുണ്യ പ്രവർത്തികൾ ഒഴിവാക്കി, നേരിട്ട് ചെയ്യാൻ ശ്രമിക്കുക.

 

കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം വായിക്കാം

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

Tags: SUBJayarani E.VYearly Prediction by Jayarani E.VMalayalam New Year Prediction 1200Yearly Prediction1200
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies