അടുത്തിടെയാണ് നടൻ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയുമായുള്ള വിവാഹനിശ്ചയം നടന്നത്. നടി സാമന്ത റൂത്ത് പ്രഭുവുമായുള്ള ബന്ധം ഉപേക്ഷിച്ച് നാലു വർഷം കഴിയുമ്പോഴാണ് ശോഭിതയുമായി നടൻ വിവാഹം ഉറപ്പിച്ചിരിക്കുന്നത്. ഇത് വലിയ വാർത്തയായിരുന്നു. നാഗ ചൈതന്യയുടെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ സാമന്തയുടെ പ്രതികരണം കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ, നടി സാമന്ത തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.
അടിക്കുറിപ്പില്ലാത്ത ഒരു സെൽഫിയാണ് താരം പങ്കിട്ടത്. എന്നാൽ ഈ ഫോട്ടോ ഏറെ നിഗൂഢതകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. അതിനു കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് സാമന്ത ധരിച്ചിരിക്കുന്ന വസ്ത്രത്തിലെ വാചകവും ഫോട്ടോയ്‌ക്ക് നൽകിയിരിക്കുന്ന ഗാനവും എല്ലാമാണ്.
“സമാധാനത്തിന്റെയും നിശ്ശബ്ദതയുടെയും മ്യൂസിയം” എന്നതാണ് സാമന്ത ധരിച്ചിരിക്കുന്ന ടീഷർട്ടിലെ വാചകം. മാത്രവുമല്ല, താരം തന്റെ നടുവിരലാണ് നെറ്റിയിൽ തൊട്ടു പിടിച്ചിരിക്കുന്നതെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. ലെബ്ലാങ്കിന്റെ ‘നൗ വി ആർ ഫ്രീ’ എന്ന ഗാനത്തോടൊപ്പമാണ് സാമന്ത ചിത്രം പങ്കുവെച്ചിരിക്കുന്നത്.