ലക്നൗ: ലഡ്ഡുവിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വനിതാ അഡീഷണൽ ജില്ലാ ജഡ്ജി ആശുപത്രിയിൽ. യുപി ലക്നൗ സ്വദേശിയായ മഞ്ജുള സർക്കാറിനെയാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ കേടായ ലഡ്ഡു വിറ്റ കടയുടമയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.
ലക്നൗവിലെ ഗോമതി നഗറിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ബേക്കറിയിൽ നിന്നാണ് മഞ്ജുള സർക്കാർ ലഡ്ഡു വാങ്ങിയത്. ലഡ്ഡു കഴിച്ചതിന് പിന്നാലെ സഹോദരി മധുലിക, വീട്ടുജോലിക്കാരി അനിത എന്നിവർക്കും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു.
ജില്ലാ ജഡ്ജിയുടെ പരാതി പ്രകാരം എഫ്ഐആർ ഫയൽ ചെയ്തതായി ഗോമതി നഗർ എസ്എച്ച്ഒ പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് എഡിജെ കോടതിയിൽ ബോധരഹിതയായി വീഴുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.















