താരപ്രഭകളില്ലാതെ ജീവിതം ആസ്വദിക്കാനാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറിയത്. നിലവിൽ മത്സരങ്ങൾ ഉള്ളപ്പോൾ മാത്രമാണ് കോലി ഇന്ത്യയിലെത്തുന്നത്. ലണ്ടനിൽ സ്ഥിര താമസമാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഇപ്പോൾ കോലിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുകയാണ്.
ലണ്ടൻ തെരുവിൽ സാധരണക്കാരനെ പോലെ റോഡ‍് മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്ന വിരാടിനെയാണ് വീഡിയോയിൽ കാണാനാവുന്നത്. നേരത്തെയും കോലിയെയും അനുഷ്കയെയും മകൻ അകായിയെയും ലണ്ടനിലെ പലയിടങ്ങളിലും അകമ്പടികളൊന്നുമില്ലാതെ കണ്ടിരുന്നു.
വീഡിയോ ഇതിനിടെ ലക്ഷങ്ങളാണ് കണ്ടത്. ശ്രീലങ്കയ്‌ക്ക് എതിരെയുള്ള ഏകദിന പരമ്പരയ്‌ക്ക് ശേഷമാണ് കോലി ലണ്ടനിലേക്ക് പറന്നത്.ശ്രീലങ്കയിൽ നിറം മങ്ങിയ പ്രകടനമായിരുന്നു വിരാടിന്റേത്. മൂന്ന് മത്സരത്തിൽ നിന്ന് 58 റൺസ് നേടാനാണ് സാധിച്ചത്. 19.33 ആയിരുന്നു ശരാശരി.
Virat Kohli on the London streets. 🐐pic.twitter.com/0WvBi9byXZ
— Mufaddal Vohra (@mufaddal_vohra) August 14, 2024
“>















