കോഴിക്കോട്: ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ നടപടി. ബർഗർ വാങ്ങിയ കട പൂട്ടിച്ചു. കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻ്റേതാണ് നടപടി. തുടർ പരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുകയെന്നും അധികൃതർ വ്യക്തമാക്കി. കോഴിക്കോട് മൂഴിക്കൽ എം.ആർ ഹൈപ്പർ മാർക്കറ്റാണഅ പൂട്ടിച്ചത്. ബർഗർ കഴിച്ച രണ്ട് പേർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. ബർഗറിനുള്ളിൽ പുഴു അരിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. 131 രൂപയുടെ ചിക്കൻ ഫ്രൈഡ് ബർഗറാണ് ഓർഡർ ചെയ്ത് കഴിച്ചത്. ഓഗസ്റ്റ് 13നായിരുന്നു സംഭവം.















