സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലിന്റെ പിതാവിന് കുത്തേറ്റു. 35-കാരനായ മുനിർ നസ്‌റൂയിക്ക് വടക്കുകിഴക്കൻ സ്പാനിഷ് നഗരമായ മട്ടാരോയിൽ വച്ചാണ് കുത്തേറ്റത്. ഇവിടുത്തെ കാർ പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ബാഴ്സലോണയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ഗുരുതരമെന്നാണ് പ്രാഥമിക വിവരം. നിരവധി തവണ കുത്തേറ്റെന്നാണ് സൂചന. മുനിർ ആശുപത്രി വിട്ടെന്നും ചില പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നു.എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണമെന്നാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ പൊലീസ് ഇടപെടാൻ വൈകിയെന്ന ആരോപണവും ഉയരുന്നുണ്ട്. ആക്രമണത്തിൽ ചിലരെ പിടികൂടിയെന്നും റിപ്പോർട്ടുകളുണ്ട്.
യൂറോകപ്പ് നേടിയ സ്പെയിൻ ടീമിൽ നിർണായക പ്രകടനം നടത്തിയ യമാൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും നേടിയിരുന്നു.മൊറോക്കോ –ഇക്വറ്റോറിയൽ ഗിനി വംശജരാണ് യമാലിന്റെ മാതാപിതാക്കൾ. ക്ലബ് ഫുട്ബോളിൽ ബാഴ്സയുടെ താരമാണ് യമാൽ.
🎥🚨 The moment of Lamine Yamal’s father arguing this afternoon with some neighbours and the moment when police arrives. pic.twitter.com/39oSDPUX0T
— Lamine Yamal Xtra (@Yamal_Xtra) August 14, 2024