രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും കരിയറിലെ ബ്ലോക്ബസ്റ്ററായിരുന്നു ഗീതാഗോവിന്ദം. ചിത്രത്തിന്റെ ആറാം വാർഷികമാണിന്ന്. ടോളിവുഡിലെ മികച്ച ജോഡികളെന്ന് ഇരുവർക്കും പേരെടുക്കാനായതും ഈ ചിത്രത്തിലൂടെയായിരുന്നു. ആദ്യമായി ഇരുവരും ഒന്നിച്ചതും ഗീതാഗോവിന്ദത്തിലായിരുന്നു.
രശ്മികയുടെ രണ്ടാമത്തെ തെലുഗു സിനിമയായിരുന്നു ഇത്. അഞ്ചു കോടി മുതൽ മുടക്കിലെത്തിയ ചിത്രം ആഗോള ബോക്സോഫീസിൽ നിന്ന് 132 കോടിയാണ് നേടിയത്. റൊമാൻ്റിക് കോമഡി ജോണറിലെത്തിയ ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരുന്നു. മലയാളത്തിലും തമിഴിലുമടക്കമുള്ള പ്രേക്ഷകർ ചിത്രത്തെയും ഈ ജോഡിയെയും ഇരുകൈയും നീട്ടി സ്വീകരിച്ചു.
യുവ ലക്ചററുടെ വേഷമാണ് വിജയ് അവതരിപ്പിച്ചത്. സ്വന്തംകാലിൽ നിൽക്കുന്ന ബോൾഡായ യുവതിയുടെ കഥാപാത്രമാണ് രശ്മിക മികച്ചതാക്കിയത്. ഇരുവരുടെയും കെമിസ്ട്രിയും ചിത്രത്തിൽ അപാരമായി വർക്കായി. ഇതായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റും. ഗോപി സുന്ദർ ഈണം പകർന്ന ഗാനങ്ങൾ ട്രെൻ്റ് സെറ്ററായി മാറുന്നതാണ് കണ്ടത്. ഗിരിധരൻ എഴുതിയ ചിത്രം പരശുറാമാണ് സംവിധാനം ചെയ്തത്. ബണ്ണിവാസാണ് നിർമ്മാണം.















