നവ്‌സാരി : ഗുജറാത്തിലെ നവ്‌സാരി ജില്ലയിലെ അയോഞ്ചൽ ഗ്രാമത്തിൽ 60 കിലോ വരുന്ന 50 പാക്കറ്റ് മയക്കുമരുന്ന് പിടികൂടി പൊലീസ്.ബുധനാഴ്ചയാണ് സംഭവം. ക്രൈം ബ്രാഞ്ചും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും (എസ്ഒജി) ലോക്കൽ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
പട്രോളിംഗിനിടെ 30.07 കോടി വിലമതിക്കുന്ന 60.150 കിലോ മയക്കുമരുന്ന് പിടികൂടിയതായി പൊലീസ് സൂപ്രണ്ട് സുനിൽ അഗർവാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. മയക്കുമരുന്ന് പിടികൂടാനായി നടത്തിയ കാമ്പെയിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയതെന്നും സുനിൽ അഗർവാൾ പറഞ്ഞു.
അസം പൊലിസ് നടത്തിയ ആന്റി നർക്കോട്ടിക്ക് ഓപ്പറേഷനിൽ 635 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായതായും ഇപ്പോൾ ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എക്‌സ്-ലെ ഒരു പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അതുപോലെ മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിലും ഒരു ഫ്ലാറ്റിൽ നിന്ന് 800 കോടി രൂപ വിലമതിക്കുന്ന 792 കിലോ ലിക്വിഡ് എംഡി മയക്കുമരുന്ന് പിടികൂടിയതായി പൊലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് യൂനുസ്, മുഹമ്മദ് ആദിൽ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.















