തുംകൂർ: ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആചരിക്കുന്നതിനിടെ കർണാടകയിലെ കുനിഗൽ ടൗണിലെ സർക്കാർ സ്‌കൂൾ ഗ്രൗണ്ടിൽ പലസ്തീൻ പതാക ഉയർത്താനുള്ള ശ്രമം സംഘർഷാവസ്ഥ സൃഷ്ടിച്ചു.സർക്കാരിന്റെ ആഭിമുഖ്യത്തിൽ കുനിഗൽ താലൂക്ക് ആസ്ഥാനത്ത് നടന്ന പതാക ഉയർത്തൽ ചടങ്ങിനിടെയായിരുന്നു സംഭവം. കുനിഗൽ എം.എൽ.എ ഡോ.രംഗനാഥും മറ്റ് താലൂക്ക്തല ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ടായിരുന്നു.
എംഎൽഎ ഡോ രംഗനാഥിന്റെ അധ്യക്ഷതയിൽ സ്വാതന്ത്ര്യോത്സവ സമ്മേളനവും സംഘടിപ്പിച്ചിരുന്നു
കുനിഗൽ ടൗണിലെ ജി.കെ.ബി.എം.എസ് സ്‌കൂൾ ഗ്രൗണ്ടിൽ പരിപാടിക്കിടെ അഞ്ചോ ആറോ പേർ വേദിക്ക് സമീപം പലസ്തീൻ പതാക ഉയർത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനെതിരെ വ്യാപകമായ എതിർപ്പുമായി പ്രദേശവാസികൾ രംഗത്തെത്തി. തുടർന്ന് പാലസ്തീൻ പതാക ഉയർത്താനുള്ള ശ്രമത്തെ മറ്റൊരു കൂട്ടം യുവാക്കൾ നേരിട്ടു.
പലസ്തീന്റെ പതാക ഉയർത്താൻ ഒരുങ്ങിയ യുവാക്കളുടെ സംഘത്തെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. നിലവിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.















