ഭാരത സംസ്കാരത്തെ കൂടുതൽ അടുത്തറിഞ്ഞ ഞാൻ; ഭൂപടത്തിലെ വെറും അതിർത്തി രേഖകളല്ല, ഭാരതം എപ്പോഴും ഒന്നായിരുന്നു: രചന നാരായണൻകുട്ടി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഭാരത സംസ്കാരത്തെ കൂടുതൽ അടുത്തറിഞ്ഞ ഞാൻ; ഭൂപടത്തിലെ വെറും അതിർത്തി രേഖകളല്ല, ഭാരതം എപ്പോഴും ഒന്നായിരുന്നു: രചന നാരായണൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 12:18 pm IST
FacebookTwitterWhatsAppTelegram

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടി രചന നാരായണൻകുട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് വൈറൽ ആവുകയാണ്. അഖണ്ഡഭാരതം എന്ന സത്യത്തിൽ ഊന്നി നിന്നുകൊണ്ടുള്ള കുറിപ്പാണ് നടി പങ്കുവെച്ചിരിക്കുന്നത്. വിഭജനത്തിന് മുമ്പുള്ള ഭാരതത്തെപ്പറ്റിയും ഭാരത സംസ്കാരത്തിലേക്ക് താൻ കൂടുതൽ അടുത്തതിനെപ്പറ്റിയും താരം പറയുന്നു. ഭൂപടത്തിലെ അതിർത്തി രേഖകൾക്കപ്പുറമുള്ള ഭാരതത്തിന്റെ യഥാർത്ഥ രൂപം വരച്ചു കാട്ടുകയാണ് നടി.

അങ്ങനെ ഒരു സ്വാതന്ത്ര്യ ദിനം കൂടി. കഴിഞ്ഞ 4 വർഷങ്ങൾക്ക് മുമ്പാണ് ബാംഗ്ലൂർ Reva University-ൽ ഞാൻ Indology ഡിപ്ലോമയ്‌ക്ക് ചേർന്നത്. Course പൂർത്തിയായിട്ട് ഇപ്പോൾ 3 വർഷം. ഭാരത സംസ്ക്കാരത്തെ കൂടുതൽ അടുത്തറിയാനും ഞാൻ പരിചയിക്കുന്ന കലയിലേക്ക് അത് പ്രതിഫലിപ്പിക്കാനും ഉള്ള ഒരു പഠനമായി ആണ് തുടങ്ങിയത്. എന്നാൽ രണ്ടു സെമസ്റ്ററുകളിലായി ഉള്ള ആ പഠനം ഭാരത സംസ്ക്കാരത്തിന്റെ ഒരു ദീർഘ വീക്ഷണത്തെ എന്നിലേക്ക് ആഴത്തിൽ പടർത്താൻ ഉള്ള ഒരു വേദി ആയി മാറുകയായിരുന്നു. വിഭജനത്തിന് മുമ്പുള്ള ഭാരതത്തെ കൂടുതൽ അറിഞ്ഞതും സ്നേഹിച്ചു തുടങ്ങിയതും അപ്പോഴാണ്”.

“ഒരിക്കൽ വളരെ ഊർജ്ജസ്വലവും അഭിവൃദ്ധി കൈവരിച്ചിരുന്നതും എന്നാൽ പിന്നീട് വിഭജിക്കപ്പെട്ടതുമായ ഗാന്ധാരവും (ഇപ്പോഴത്തെ അഫ്ഗാൻ), വങ്കവും (ഇപ്പോഴത്തെ ബംഗ്ലാദേശ് ), സിന്ധും (ഇപ്പോഴത്തെ പാകിസ്ഥാൻ ) ചരിത്ര സംഭവങ്ങൾ അടിച്ചേല്പിച്ച ഭൂപടത്തിലെ വെറും അതിർത്തി രേഖകൾ മാത്രമാണെന്ന് എന്നെ ആ പഠനം എപ്പോഴും ഓർമിപ്പിക്കുന്നു. ഇന്ന് ഞാൻ അവർക്ക് സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. നമ്മുടെ പ്രാചീന സംസ്ക്കാരങ്ങൾ എത്രമാത്രം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും സാംസ്‌ക്കാരിക ഭാരതം എപ്പോഴും ഒന്നായിരുന്നു എന്നുള്ളതും എത്ര സത്യം അല്ലെ”.

“ഈ ചിന്തകൾ എന്നെ പലപ്പോഴും വടക്കാഞ്ചേരി വ്യാസ എൻ എസ് എസ് കോളേജിലെ ഇംഗ്ലീഷ് ലിറ്ററേച്ചർ ക്ലാസിൽ കൊണ്ട് ചെന്ന് നിർത്താറുണ്ട്. കവിത ടീച്ചർ പഠിപ്പിച്ച ആർ കെ നാരായണന്റെ The Guide എന്ന നോവലിൽ. ഭാരതീയ -പശ്ചാത്യ സംസ്ക്കാരങ്ങൾ juxtapose ചെയ്തുകൊണ്ട് ടൂറിസ്റ്റ് ഗൈഡ് ആയ രാജു സ്പിരിച്വൽ ഗൈഡ് ആയി മാറിയ കഥ. റോസി നളിനി ആയി മാറി ഭരതനാട്യം എന്ന കലയെ ഉപാസിച്ചു കൊണ്ട് സംസ്ക്കാരത്തെ uphold ചെയ്യാൻ ശ്രമിക്കുന്ന കഥ. The Guide എനിക്കെന്നും ഒരു Guide ആയിട്ടുണ്ട്, കാരണം, നോവൽ അവസാനിക്കുന്നത് അത്യന്തികമായ സ്വാതന്ത്ര്യത്തെ – മനസ്സിന്റേയും ആത്മാവിന്റേയും സ്വാതന്ത്ര്യത്തെ -പ്രതീകം ആക്കികൊണ്ടാണ്. സമൂഹത്തിന്റെ പ്രതീക്ഷകളേയും വ്യക്തിപരമായ പരിമിതികളേയും കാറ്റിൽ പറത്തിക്കൊണ്ടുള്ള ആത്യന്തികമായ ആ സ്വാതന്ത്ര്യം”

“മറ്റൊരു സ്വാതന്ത്ര്യ ദിനാഘോഷം കൂടി കഴിഞ്ഞു നിൽക്കുമ്പോൾ, സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചിന്തിക്കുമ്പോൾ, ഒരു കൊളോണിയൽ ഭരണത്തിന്റെ ഒഴിഞ്ഞുപോക്കല്ല, മറിച്ച് നമുക്ക് ചുറ്റും നാം നിർമ്മിച്ച മാനസികവും വൈകാരികവുമായ അതിർത്തികളിൽ നിന്നുള്ള മോചനമായാണ് ഞാൻ അതിനെ കാണുന്നത്. എന്റെ Indology പഠനവും literature class ഉം ഇവിടെ പറയാൻ കാരണം, അതിൽ നിന്നൊക്കെ എനിക്ക് കിട്ടിയ അനുഭവങ്ങൾ വളരെ ശക്തമായ ഒരു സത്യത്തെ വിളിച്ചോതുന്നതാണ് – വസുധൈവ കുടുംബകം! ഈ ലോകം മുഴുവൻ എന്റെ കുടുംബം ആണെന്ന് ഭാരത സംസ്ക്കാരം നമ്മുക്ക് പഠിപ്പിച്ചു തരുമ്പോൾ ഈ ലോകത്തിലെ ഓരോ സംസ്ക്കാരവും, പാരമ്പര്യവും, വ്യക്തിയും വിലമതിക്കുന്ന ഒരു global community യെ ചേർത്തുപിടിച്ചു കൊണ്ട് എല്ലാ പരിമിതികൾക്കുമപ്പുറം ഉയരാൻ നമ്മുടെ മനസ്സിനും ആത്മാവിനും(ഉള്ളവർക്ക്) സാധിക്കട്ടെ! ആഘോഷിക്കേണ്ട യഥാർത്ഥ സ്വാതന്ത്ര്യവും ഇത് തന്നെയല്ലേ എന്നൊരു ചിന്ത”-എന്നാണ് രചന നാരായണൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.

 

 

Tags: Indiarachana narayanankuttybharatAkanda Bharat
ShareTweetSendShare

More News from this section

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies