ഹൈദരാബാദ്; രാമായണ മാസാചരണത്തോട് അനുബന്ധിച്ച് നടത്തി വന്ന രാമായണ പാരായണത്തിനൊടുവിൽ ശ്രീരാമ പട്ടാഭിഷേകം ഒരുക്കി ഹൈദരാബാദ് ഭാഗ്യനഗർ ബാലഗോകുലം. ഗുരുവായൂർ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന ശ്രീരാമ പട്ടാഭിഷേക പൂജയിൽ നിരവധി കുടുംബംഗങ്ങൾ പങ്കെടുത്തു.
30 ദിവസമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഹൈദരാബാദിലെ വിവിധ ഭവനങ്ങളിൽ രാമായണ പാരായണം സംഘടിപ്പിച്ചിരുന്നു. ഇതിനൊടുവിലാണ് ശ്രീരാമ പട്ടാഭിഷേക പൂജയും സംഘടിപ്പിച്ചത്. രാമമന്ത്രങ്ങൾ നിറഞ്ഞു നിന്ന അന്തരീക്ഷത്തിലായിരുന്നു ശ്രീരാമ പട്ടാഭിഷേകം. അമ്മമാരും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.
ബാലഗോകുലം പ്രവർത്തകരായ സജികുമാർ, ഹരി ക്യഷ്ണൻ, രഘുനാഥമേനോൻ, രാമചന്ദ്രൻ, ഗിരീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.