കണ്ണൂർ: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ എൽഡിഎഫിനെ ന്യായീകരിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. ഇനിയെല്ലാം കോടതിയിൽ വച്ച് കാണാമെന്നും കേസ് കോടതിയിലെത്തുമ്പോൾ എല്ലാ തെളിവുകളും തങ്ങൾ തെളിവ് ഹാജരാക്കുമെന്നും ഇ പി ജയരാജൻ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
കേസ് കോടതിയിൽ വരുമ്പോൾ കോടതിയുടെ മുമ്പാകെ ഞങ്ങൾ ഹാജരാക്കും. പിന്നിൽ യുഡിഎഫ് തന്നെയെന്നതിൽ സംശയമില്ല. ഈ വിവാദം കോടതിയിലാണ് തെളിയേണ്ടത്. യുഡിഎഫിന്റെയും യൂത്ത് കോൺഗ്രസിന്റെയും പങ്കാളിത്തവും അതിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചും അന്വേഷിക്കണം. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങൾ വച്ച് കൊണ്ട് പൊലീസ്, കോടതിയെ അറിയിച്ചിട്ടുണ്ട്. യുഡിഎഫിന്റെ കൈപരിശുദ്ധമാണോ എന്നും ഇ പി ജയരാജൻ ചോദിച്ചു.
ഞങ്ങളുടെ കൈവശമുള്ള രേഖകൾ തങ്ങൾ കോടതിയിൽ ഹാജരാക്കും. കേസിനെ കുറിച്ച് പറയേണ്ടത് യുഡിഎഫ് അല്ല, ഇത് കോടതി നിശ്ചയിക്കും. എല്ലാവരുടെയും പങ്കാളിത്തം കോടതിയിൽ ഹാജരാക്കും. എല്ലാം എൽഡിഎഫാണെന്ന് പറഞ്ഞ് എൽഡിഎഫിന് മേലിൽ കുറ്റം ചുമത്താനാണ് അവർ ശ്രമിക്കുന്നത്.
കുറ്റം ചെയ്തിട്ടുണ്ടോയെന്ന് തെളിയിക്കേണ്ടത് കോടതിയാണ്. ഇനി കോടതിയിൽ വച്ച് കാണാം. ഒരു വാർത്ത വന്നാൽ ആരായാലും മറ്റുള്ളവർക്ക് ഷെയർ ചെയ്യും. ഇതിൽ എന്താണ് തെറ്റെന്നും കോടതിയിൽ തങ്ങൾ എല്ലാ കാര്യങ്ങളും അവതരിപ്പിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.