സമൂഹമാദ്ധ്യമങ്ങൾ തംരഗമായി മാറിയ പറക്ക… പറക്ക തുടിക്കിതേ എന്ന ഗാനത്തിന് ദേശീയ പുരസ്കാരം. ധനുഷ് നായകനായ ‘തിരിച്ചിട്രമ്പലം’ എന്ന സിനിമയിലെ ഗാനത്തിലൂടെയാണ് മികച്ച കോറിയോഗ്രഫിക്കുള്ള ദേശീയ പുരസ്കാരം ജാനി മാസ്റ്ററെ തേടിയെത്തിയത്. തിരിച്ചിട്രമ്പലത്തിലെ അഭിനയത്തിന് മലയാളികൾക്ക് അഭിമാനമായി നിത്യ മോനോൻ മികച്ച നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കി.
മിത്രൻ ജവഹർ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ തിരുച്ചിട്രമ്പലം ആഗോള ബോക്സോഫോസീൽ വലിയ ഹിറ്റായിരുന്നു. 30 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടി. മുഴുനീള ഫാമിലി എന്റർടൈൻമെന്റ് ചിത്രമാണ് തിരിച്ചിട്രമ്പലം.
ധനുഷിന്റെയും നിത്യ മോനോന്റെയും പ്രകടനം സിനിമാ ലോകത്ത് തന്നെ ഏറെ ശ്രദ്ധേയമായിരുന്നു. ഫിലിം ഫെയർ സൗത്ത് അവാർഡിൽ തിരുച്ചിട്രമ്പലത്തിലെ പ്രകടനത്തിന് നിത്യ മേനോൻ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.
ചിത്രത്തിലെ ഗാനങ്ങൾക്കും സമൂഹമാദ്ധ്യമങ്ങളിൽ ജനപ്രീതി നേടിയിരുന്നു. അതിലൊന്നായിരുന്നു ‘പറക്ക.. പറക്ക തുടിക്കിതേ’ എന്ന് തുടങ്ങുന്ന ഗാനം.