കെ.കെ ലതികയുടെ കാഫിർ പോസ്റ്റിൽ തെറ്റില്ല, അത് നല്ലതിന് വേണ്ടി; റിബേഷിനോട് സമയമാകുമ്പോൾ പാർട്ടി ചോദിക്കും; പോരാളി ഷാജിയല്ല ഇടതുപക്ഷം: എംവി ഗോവിന്ദൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കെ.കെ ലതികയുടെ കാഫിർ പോസ്റ്റിൽ തെറ്റില്ല, അത് നല്ലതിന് വേണ്ടി; റിബേഷിനോട് സമയമാകുമ്പോൾ പാർട്ടി ചോദിക്കും; പോരാളി ഷാജിയല്ല ഇടതുപക്ഷം: എംവി ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 05:27 pm IST
FacebookTwitterWhatsAppTelegram

തിരുവന്തപുരം: കാഫിർ പോസ്റ്റ് വിവാ​ദത്തിൽ ഇടതുമുന്നണി വെട്ടിലായതോടെ ഒടുവിൽ വിശദീകരണവുമായി സിപിഎം. വടകരയിൽ യുഡിഎഫിന്റെ തെറ്റായ പ്രചരണത്തിന്റെ ഭാഗമായി ഉയർന്നുവന്ന ഒരു പ്രത്യേക സംസ്കാരമാണ് പോസ്റ്ററിലേക്ക് നയിച്ചതെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പ്രതികരിച്ചു. കാഫിർ വിവാ​ദത്തിൽ സിപിഎം പ്രവർത്തകരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമായ സാഹചര്യത്തിലാണ് യുഡിഎഫിനെ പഴിച്ച് ന്യായീകരിക്കാനുള്ള ശ്രമവുമായി എംവി ​ഗോവിന്ദൻ എത്തിയത്.

കാഫിർ പോസ്റ്റർ വിവാദം ഒറ്റപ്പെട്ട സംഭവമെന്ന് ചിലർ പ്രചരണം നടത്തുന്നു. ഇതിനെക്കുറിച്ച് പറയുമ്പോൾ കെകെ ശൈലജക്കെതിരായി തുടക്കത്തിൽ നടന്ന സംഭവങ്ങളും ചർച്ച ചെയ്യണം. വടകരയിലേക്ക് തിരഞ്ഞെടുപ്പിലേക്ക് ഷാഫി പറമ്പിൽ വന്നപ്പോൾ തന്നെ പല പ്രശ്നങ്ങളുമുണ്ടായി. മുസ്ലിംങ്ങൾ തീവ്രവാദികളാണെന്ന് ശൈലജ ടീച്ചർ പറഞ്ഞുവെന്ന പ്രചാരണം നടത്തി.

വടകരയിലെ ഇലക്ഷൻ പ്രചാരണം ആരംഭിച്ചപ്പോൾ‌ കോൺഗ്രസ് പയറ്റിയ പ്രത്യേക രീതിയുടെ പ്രതിഫലനമായാണ് കാഫിർ വിവാദത്തെ കാണേണ്ടത്. കാന്തപുരത്തിന്റെ ലെറ്റർപാഡ് വ്യാജമായി നിർമ്മിച്ച് പ്രചരണം നടത്തി. യുത്ത് ലീഗ് പ്രവർത്തകരാണ് ഇത് ചെയ്തത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട ആർഎസ്എസിന്റെ നിലപാടാണ് ശൈലജയ്‌ക്കുള്ളതെന്ന് പ്രചരിപ്പിച്ചു. പാനൂർ ബോംബ് കേസിലെ പ്രതികൾക്കൊപ്പം ടീച്ചർ നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ചു. ടീച്ചറുടെ ബൈറ്റുകളും ഇന്റർവ്യൂവും തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു. നവമാധ്യമങ്ങളിൽ നടക്കുന്ന കള്ള പ്രചാരണങ്ങളെ തുറന്നു കാട്ടണം.

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ പോലും ഉറച്ച നിലപാട് സ്വീകരിച്ചത് സിപിഎം ആണ്. ഭൂരിപക്ഷ വർഗീയതയെയും ന്യുനപക്ഷ വർഗീയതയെയും സിപിഎം എതിർക്കുന്നു. വ്യാജ പോസ്റ്ററും വ്യാജ ഐഡി കാർഡ് നിർമ്മിക്കുന്നതും ആരാണെന്ന് യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളം കണ്ടതാണ്. കാഫിർ പരാമർശത്തിൽ ആദ്യം പരാതി നൽകിയത് എൽഡിഎഫാണ്. യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം.

പോരാളി ഷാജിയല്ല ഇടതുപക്ഷം. സിപിഎം ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കില്ല. സിപിഎം തള്ളിപ്പറഞ്ഞ ചില നവമാധ്യമ ഗ്രൂപ്പുകളെ മുൻനിർത്തിയാണ് ഇടതുപക്ഷത്തെ ആക്രമിക്കുന്നത്. ഏതുരീതിയിലുള്ള അന്വേഷണവും നടക്കട്ടെയെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

കെ.കെ ലതിക കാഫിർ പോസ്റ്റർ പങ്കുവച്ചതിനെയും ​ഗോവിന്ദൻ ന്യായീകരിച്ചു. പോസ്റ്റർ‌ പ്രചരിപ്പിക്കാനല്ല കെ.കെ ലതിക ശ്രമിച്ചത്. ഇത്തരത്തിൽ ചില പ്രചരണങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ടെന്ന് കാണിക്കാനാണ് ലതിക ശ്രമിച്ചത്. കെ.കെ ലതികയുടെ ഉദ്ദേശ്യശുദ്ധിയെ തെറ്റായ രീതിയിൽ വ്യാഖാനിച്ചുവെന്നും ​ഗോവിന്ദൻ പറഞ്ഞു.

ആരെങ്കിലും ഒറ്റയ്‌ക്ക് അഭിപ്രായം പറയുന്നതല്ല പാർട്ടി നിലപാടെന്നും സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു. കാഫിർ പോസ്റ്റിട്ടതിനെതിരെ കെ.കെ ശൈലജയും എം.വി ജയരാജനും വിമർശിച്ച് രം​ഗത്തെത്തിയ സാഹചര്യത്തിലാണ് അത് സിപിഎം നിലപാടല്ലെന്ന് സെക്രട്ടറി വ്യക്തമാക്കിയത്. കാഫിർ വിവാ​ദത്തിൽ അകപ്പെട്ട ഇടതുനേതാവ് റിബേഷിനോട് സമയമാകുമ്പോൾ പാർട്ടി ചോദിക്കുമെന്നും ആദ്യം ഉറവിടം പുറത്തുവരട്ടെയെന്നുമം ​ഗോവിന്ദൻ പറഞ്ഞു.

 

Tags: MV GovindanKafir post
ShareTweetSendShare

More News from this section

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies