അജിത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം വിഡാ മുയർച്ചിയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ കുടുംബത്തിൽ നിന്നൊരു യുവതാരത്തെയാണ് ചിത്രം പരിചയപ്പെടുത്തുന്നത്. നടൻ നിഖിൽ നായരുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. മോഹൻലാലിന്റെ ഭാര്യ സുചിത്രയുടെ കുടുംബാംഗമാണ് നിഖിൽ നായർ.
നിഖിലിന്റെ അരങ്ങേറ്റ ചിത്രമാണ് വിഡാ മുയർച്ചി. മഗിഷ് തിരുമേനിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വിഡാ മുയർച്ചിയുടെ ക്യാരക്ടർ പോസ്റ്ററുകൾ നേരത്തെയും പുറത്തുവന്നിരുന്നു.
അർജുൻ സർജയുടെ ക്യാരക്ടർ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ജനശ്രദ്ധ നേടിയിരുന്നു. അടുത്തിടെയാണ് വിഡാ മുയർച്ചിയുടെ ചിത്രീകരണം പൂർത്തിയായത്. തൃഷയാണ് ചിത്രത്തിലെ നായിക. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ അല്ലിരാജാണ് ചിത്രം നിർമിക്കുന്നത്.















