തിരുവനന്തുപുരം: ചരിത്രത്തിലില്ലാത്ത വിധം മെച്ചപ്പട്ട റോഡ് വികസനമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്ന് മന്ത്രി ജി. ആര്‍ അനില്‍. ഏറ്റവും ആധുനികമായ രീതിയിലേക്ക് ഓരോ റോഡും മാറിയെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മുക്കോല- പൂവത്തൂര്‍ റോഡിന്റെയും ഉളിയൂര്‍ നാഗരുകാവ് കന്യാകോട് റോഡിന്റെയും നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനത്തിടെയായിരുന്നു മന്ത്രിയുടെ പരാമർശം..
വഴയില – പഴകുറ്റി റോഡിന്റെ വികസനത്തിനായി 1100 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്. മിക്ക ഗ്രാമീണ റോഡുകളും മികച്ച നിലവാരത്തിലാക്കി. സിവില്‍ സപ്ലൈസ് വഴി ഓണത്തിന് ആവശ്യമുള്ള സാധനങ്ങള്‍ ലഭ്യമാക്കും.
എല്ലാ വിഷയങ്ങളിലും ജനതാത്പ്പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിവിധ തദ്ദേശ ഭരണ പ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.