വൈകാരികമായ കുറിപ്പ് പങ്കിട്ട് പാരിസ് ഒളിമ്പിക്സിൽ മെഡൽ നഷ്ടമായ ഗുസ്തിതാരം വിനേഷ് ഫോഗട്ട്. ജീവിതത്തിൽ താണ്ടിയ കനൽവഴികളെക്കുറിച്ച് വിവരിക്കുന്ന കുറിപ്പിൽ ഒരിക്കലും പോരാട്ടം നിർത്തില്ലെന്നും താരം കുറിക്കുന്നു. ദൗർഭാഗ്യകരമായ നിമിഷത്തിലായിരുന്നു വിരമിക്കൽ പ്രഖ്യാപനമെന്നും സാഹചര്യങ്ങൾ എങ്ങനെയാണോ മുന്നോട്ടുകൊണ്ടുപോകുന്നത് അതിനനുസരിച്ചാകും ഭാവി.
കാര്യങ്ങൾ വ്യത്യസ്തമായിരുന്നെങ്കിൽ 2032 വരെ കരിയർ തുടർന്നേനെയെന്നും അവർ വ്യക്തമാക്കി. പാരിസിലെ വേദനയും അവർ ഹൃദയഭേദകമായ കുറിപ്പിൽ അടിവരയിട്ട് വിവരിക്കുന്നുണ്ട്. മൂന്ന് പേജുള്ള തുറന്ന കത്താണ് എക്സിൽ അവർ പങ്കുവച്ചത്. രാജ്യവും ജനങ്ങളും നൽകിയ പിന്തുണയെക്കുറിച്ചു. പിതാവിനെ നഷ്ടമായ വേദനയും അവർ പങ്കുവച്ചു. സ്വപ്നങ്ങൾ സഫലമാക്കാൻ താങ്ങും തണലുമായവരെയും ഓർമിക്കുന്ന കുറിപ്പിൽ ഒളിമ്പിക് അസോസിയേഷൻ നിയമിച്ച ഡോ. ദിനേശ് പടിവാലയുടെ പിന്തുണയ്‌ക്ക് അവർ നന്ദി പറഞ്ഞിട്ടുണ്ട്.
ദൈവം അയച്ച മാലാഖ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പരിക്കു കാരണം തന്നിൽ വിശ്വാസം നഷ്ടപ്പെടുമ്പോൾ അദ്ദേഹമാണ് എന്നിൽ വിശ്വാസമർപ്പിക്കുന്നതെന്നും അവർ പറഞ്ഞു. പരിശീലകൻ വോളർ അകോസിനെക്കുറിച്ചും അവർ വാചാലയായി അദ്ദേഹത്തെക്കുറിച്ച് എഴുതാൻ വാക്കുകൾ തികയില്ലെന്നും അവർ വ്യക്തമാക്കി. അദ്ദേഹം വെറുമൊരു പരിശീലകൻ മാത്രമല്ല. ഞാൻ എന്തൊക്കെ ചെയ്താലും അദ്ദേഹത്തിന്റെ ത്യാഗത്തിന് ഒന്നും പകരമാകില്ലെന്നും വിനേഷ് കുറിച്ചു. എന്നിലും എന്റെ ഗുസ്തിയിലും പോരാട്ടം ഒരിക്കലും അവസാനിക്കില്ല. ഭാവി എന്തൊക്കെയാണ് കരുതിവച്ചിരിക്കുന്നത് അറിയില്ല. എന്തായാലും പോരാട്ടം തുടരുമെന്ന് പറഞ്ഞാണ് വിനേഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
— Vinesh Phogat (@Phogat_Vinesh) August 16, 2024
“>