'ഒരു ചാമ്പ്യനായാണ് അവൾ ഗെയിംസ് വില്ലേജിലെത്തിയത്; എന്നും നമ്മുടെ ചാമ്പ്യനായി തുടരും'; വിനേഷ് ഫോഗട്ടിന്റെ മെഡൽ നഷ്ടത്തിൽ ഷൂട്ടിംഗ് കോച്ച് ഗഗൻ നരംഗ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ഒരു ചാമ്പ്യനായാണ് അവൾ ഗെയിംസ് വില്ലേജിലെത്തിയത്; എന്നും നമ്മുടെ ചാമ്പ്യനായി തുടരും’; വിനേഷ് ഫോഗട്ടിന്റെ മെഡൽ നഷ്ടത്തിൽ ഷൂട്ടിംഗ് കോച്ച് ഗഗൻ നരംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 12:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ അയോഗ്യയാക്കപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയറിയിച്ച് ഷൂട്ടിങ് പരിശീലകൻ ഗഗൻ നരംഗ്. അവൾ ഒരു ചാമ്പ്യനായാണ് ഗെയിംസ് വില്ലേജിലെത്തിയതെന്നും എന്നും അവർ ഒരു ചാമ്പ്യനായി തന്നെ തുടരുമെന്നുമായിരുന്നു നരംഗിന്റെ വാക്കുകൾ. രാജ്യത്തിന്റെ സ്വർണ മെഡൽ പ്രതീക്ഷയായി ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും അവസാന നിമിഷം ശരീരഭാരത്തിലെ നേരിയ വ്യത്യാസത്തിന്റെ പേരിൽ വിനേഷ് അയോഗ്യക്കപ്പെടുകയായിരുന്നു.

വിനേഷ് ഫോഗട്ടിനൊപ്പം ഗെയിംസ് വില്ലേജിൽ നിന്നുമെടുത്ത ചിത്രത്തിനൊപ്പമാണ് താരത്തെ അഭിനന്ദിച്ചും പിന്തുണ അറിയിച്ചുമുള്ള കുറിപ്പ് നരംഗ് പങ്കുവച്ചിരിക്കുന്നത്. “അവൾ ആദ്യ ദിനം ഗെയിംസ് വില്ലേജിലെത്തിയത് ഒരു ചാമ്പ്യനായാണ്, എല്ലായ്പ്പോഴും അവൾ ഒരു ചാമ്പ്യനായി തന്നെ തുടരും. ആയിരങ്ങളുടെ സ്വപ്നങ്ങൾക്ക് പ്രചോദനമാകാൻ ചിലപ്പോൾ ഒരു ഒളിമ്പിക് മെഡലിന്റെ ആവശ്യമില്ല. വിനേഷ് ഫോഗട്ട് നിങ്ങൾ തലമുറകളെയാണ് പ്രചോദിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ സല്യൂട്ട്,” ഗഗൻ നരംഗ് കുറിച്ചു.

She came as a champion on day 1 into the games village and she will always remain our champion .
Sometimes one doesn’t need an Olympic medal to inspire a billion dreams.. @vineshphogat you have inspired generations. .
Salute to your grit 🫡 pic.twitter.com/8m6zQVSS2L

— Gagan Narang (@gaGunNarang) August 17, 2024

 

പാരിസ് ഒളിമ്പിക്‌സിൽ 50 കിലോ ഫ്രീ സ്റ്റൈൽ ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. എന്നാൽ ഫൈനൽ ദിനം നടത്തിയ ഭാരപരിശോധനയിൽ ശരീരഭാരം 100 ഗ്രാം കൂടുതലാണെന്ന് കണ്ടതോടെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കുകയായിരുന്നു. വെളളി മെഡൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കായിക കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ദിവസം അപ്പീൽ തളളി. ഇതോടെയാണ് വിനേഷ് ഫോഗട്ട് നാട്ടിലേക്ക് മടങ്ങിയത്.

ഇന്ന് രാവിലെ ഡൽഹി വിമാനത്താവളത്തിലെത്തിയ വിനേഷിനെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന ജനാവലിയാണ് സ്വീകരിച്ചത്. വിനേഷിനെ എടുത്തുയർത്തിയാണ് ജനങ്ങൾ സന്തോഷം പങ്കിട്ടത്. സ്വീകരണത്തിലുടനീളം താരം വികാരാധീനയായി കാണപ്പെട്ടു. വിമാനത്താവളത്തിന് പുറത്തെ വാഹന റാലിയിൽ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്‌രംഗ് പൂനിയ എന്നിവരും വിനേഷിനൊപ്പമുണ്ടായിരുന്നു.

Tags: vinesh phogatPARIS OLYMPICS 2024Gagan NarangWrestling Freestyle
Share
Tweet
SendShare

More News from this section

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

Latest News

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies