ന്യൂഡൽഹി: ദുരന്തബാധിത പ്രദേശങ്ങളിലും ദുർഘടമായ ഭൂപ്രദേശങ്ങളിലും ഇനി അടിയന്ത ആരോഗ്യസേവനം ലഭ്യമാകും. 15,000 അടി ഉയരത്തിൽ നിന്നും പാരച്യൂട്ട് വഴി ഹെൽത്ത് ക്യൂബ് ഡ്രോപ്പിംഗ് നടത്തി. വ്യോമസേനയും കരസേനയും സംയുക്തമായാണ്
ആരോഗ്യമൈത്രി ഹെൽത്ത് ക്യൂബ് വിജയകരമായി താഴെ എത്തിച്ചത്.
ഭാരത് ഹെൽത്ത് ഇനീഷ്യേറ്റീവ് ഫോർ സഹയോഗ് ഹിതയും( BHISHM) മൈത്രിയും ചേർന്നാണ് ട്രോമ കെയർ ക്യൂബ് തദ്ദേശീയമായി വികസിപ്പിച്ചത്. ദുരന്തബാധിത മേഖലയിലും ദുർഘടമായ ഭൂപ്രദേശങ്ങളിലും അടിയന്ത ആരോഗ്യസേവനം എത്തിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണമാണ് ഹെൽത്ത് ക്യൂബിലൂടെ യാഥാർത്ഥ്യമായതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സേനവിഭാഗങ്ങൾക്കും അടിയന്തര ചികിത്സ ഒരുക്കുകയും ഇതിന്റെ ലക്ഷ്യമാണ്.
വ്യോമസേനയുടെ C-130J സൂപ്പർ ഹെർക്കുലീസ് വിമാനവും ഓപ്പറേഷന് ഇപയോഗിച്ചു. പാരച്യൂട്ട് ഉപയോഗിച്ചാണ് ക്യൂബിനെ എയർലിഫ്റ്റും പാരാ ഡ്രോപ്പിംഗും നടത്തിയത്. ഇന്ത്യൻ ആർമിയുടെ പാരാച്യൂട്ട് ബ്രിഗേഡും ക്യൂബ് കൃത്യസ്ഥലത്ത് നിക്ഷേപിക്കാൻ നിർണ്ണായക പങ്ക് വഹിച്ചു.















