'തന്റെ പേരിന് തന്നെ കളങ്കം, സ്റ്റേഡിയം കാടുപിടിച്ച് കിടക്കുന്നതിൽ കനത്ത വിഷമം': പ്രതികരിച്ച് പി ആർ ശ്രീജേഷ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തന്റെ പേരിന് തന്നെ കളങ്കം, സ്റ്റേഡിയം കാടുപിടിച്ച് കിടക്കുന്നതിൽ കനത്ത വിഷമം’: പ്രതികരിച്ച് പി ആർ ശ്രീജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 05:11 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തന്റെ പേരിൽ നിർമിച്ച ഇൻഡോർ സ്റ്റേഡിയം കാടുമൂടി കിടക്കുന്നത് തന്റെ പേരിന് തന്നെ കളങ്കമാണെന്ന് ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ്. സ്റ്റേഡിയം കാടുമൂടി കിടക്കുന്നത് കാണുമ്പോൾ എപ്പോഴും ഒരു വിഷമമാണെന്നും ശ്രീജേഷ് പറഞ്ഞു.

തന്നെ കൊണ്ട് നാടിന് എന്തെങ്കിലും വികസനം ഉണ്ടാകണമെന്നും നാടിനെ ലോകത്തെ അറിയിക്കണം എന്നൊക്കെയാണ് വിചാരിച്ചിരുന്നത്. സ്റ്റേഡിയത്തിന്റെ നിർമാണം തുടങ്ങിയപ്പോൾ ഒരുപാട് അഭിമാനമായിരുന്നു. തന്റെ നാട്ടിലേക്ക് വരുന്ന ഒരാൾ സ്റ്റേഡിയം കണ്ട് ഇത് ആരാണെന്ന് ചോദിക്കുമ്പോൾ തന്നെ കുറിച്ച് നാട്ടുകാർ പറയുന്നതൊക്കെ വലിയ സന്തോഷമാണ്. എന്നാൽ ഇപ്പോൾ സ്റ്റേഡിയം കാട് പിടിച്ചാണ് കിടക്കുന്നത്. ഒരു കാട് പ്രദേശമായാണ് സ്റ്റേഡിയം ഇപ്പോഴുള്ളത്. തന്റെ പേരിന് കിട്ടാവുന്ന ഏറ്റവും വലിയ കളങ്കമാണിതെന്നും പി ആർ ശ്രീജേഷ് പറഞ്ഞു.

ഒമ്പത് വർഷം മുമ്പാണ് കുന്നത്തുനാട് പഞ്ചായത്തിൽ‍ പി ആർ ശ്രീജേഷിന്റെ ‌പേരിൽ സ്റ്റേഡിയം നിർമിക്കാൻ തീരുമാനിച്ചത്. ‌നാട്ടുകാർക്ക് ഏറെ പ്രതീക്ഷ നൽകിക്കൊണ്ടാണ് സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ തുടർ നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതാവസ്ഥയിലായതോടെ സ്റ്റേഡിയം കാട് പിടിക്കാൻ തുടങ്ങി. സ്റ്റേഡിയത്തിന്റെ നിർമാണം സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
‌
പഞ്ചായത്ത് പ്രസിഡന്റുമായി ചർച്ച ചെയ്ത് വേണ്ട നടപടി സ്വീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി അബ്ദുൾ റഹ്മാൻ പ്രതികരിച്ചു. ശ്രീജേഷിന്റെ വിഷമം സർക്കാർ പരി​ഗണിക്കുമെന്നും അദ്ദേഹത്തിന് ഏറ്റവും നല്ല രീതിയിൽ പരിശീലനം നടത്താനുള്ള അക്കാദമി സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Tags: p.r. sreejeshstadiumThiruvananathpuram
ShareTweetSendShare

More News from this section

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

Latest News

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies