ശ്രദ്ധാ കപൂർ- രാജ്കുമാർ റാവു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം സ്ത്രീ വൻ ഹിറ്റ്. തിയേറ്ററിലെത്തി രണ്ട് ദിവസം പിന്നിടുമ്പോഴും 118 കോടി കടന്നിരിക്കുകയാണ് ചിത്രം. ആദ്യ ദിനം തന്നെ 76 കോടിയാണ് സ്ത്രീ നേടിയത്. ഭയവും ആശങ്കയും നിറച്ച് അതിമനോഹരമായ ദൃശ്യവിരുന്നാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ഓരോ സീനുകളും ആകാംക്ഷ ഇരട്ടിയാക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. രക്ഷാബന്ധൻ ഉൾപ്പെടെയുള്ള അവധി ദിവസങ്ങൾ അടുക്കുന്നതിനാൽ ബോക്സോഫീസ് കളക്ഷനുകൾ ഇനിയും ഉയരുന്നുമെന്നാണ് റിപ്പോർട്ട്. രാജ്കുമാർ റാവുവിന്റെയും ശ്രദ്ധാ കപൂറിന്റെയും അഭിനയത്തെ കുറിച്ചും പ്രേക്ഷകർ മികച്ച അഭിപ്രായങ്ങളാണ് പങ്കുവക്കുന്നത്.
അപർശക്തി ഖുറാന, അഭിഷേക് ബാനർജി, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു. കോമഡി- ഹൊറർ ചിത്രമാണ് സ്ത്രീ. ആദ്യ ഭാഗത്തേത് പോലെ തന്നെ സിനിമാസ്വാദകരെ പിടിച്ചിരുത്തുന്ന തരത്തിലാണ് സ്ത്രീ-2 ഉം ഒരുക്കിയിരിക്കുന്നത്.
അമർ കൗശികിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഓഗസ്റ്റ് 15-നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ത്രില്ലർ ചിത്രത്തിന് ബോക്സോഫീസിലും മികച്ച കളക്ഷനാണ് നേടാനായത്.