ടെലികോം സെക്ടറിൽ കമ്പനികൾ തമ്മിൽ വാശിയേറിയ പോരാട്ടം തുടരുകയാണ്. ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ ആരാണ് നൽകുന്നത് എന്നുള്ള കാര്യത്തിൽ ഉപയോക്താക്കളും ആശയക്കുഴപ്പത്തിലാണ്. 48 കോടി യൂസേഴ്സ് സ്വന്തമായുള്ള ജിയോയുടെ 84 ദിവസത്തെ റീച്ചാർജ് പ്ലാൻ പരിചയപ്പെടാം..
1,029 രൂപയുടെ പ്ലാൻ
84 ദിവസം (രണ്ടേമുക്കാൽ മാസം) കാലാവധിയുള്ള ഈ പ്ലാനിന് Unlimited ലോക്കൽ കോളും പ്രതിദിനം 100 സൗജന്യ എസ്എംഎസും, കിട്ടുന്നതിനൊപ്പം ദിവസവും 2 GB വരെ ഹൈ-സ്പീഡ് ഇന്റർനെറ്റും ലഭിക്കും. ഇതുകൂടാതെ 5G മേഖലകളിൽ Unlimited 5G ഡാറ്റയും ലഭിക്കുന്നതാണ്. Amazon Prime Video, Jio Cinema, Jio TV, Jio Cloud എന്നിവയും യൂസോഴ്സിന് ആസ്വദിക്കാം. 5G മേഖലയിൽ Unlimited ഡാറ്റ ലഭിക്കുമെന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത.