അജു വർഗീസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം പടക്കുതിരയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തെത്തി. ആരാധകർക്ക് ആകാംക്ഷയൊരുക്കുന്ന ഫസ്റ്റ്ലുക്കാണ് പുറത്തെത്തിയിരിക്കുന്നത്. അജു വർഗീസ്, പൃഥ്വിരാജ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്.
തൂലിക പടവാളാക്കിയവൻ എത്തുന്നു,… പടക്കുതിരയുമായി എന്നാണ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് അജു വർഗീസ് ഫെയ്സ്ബുക്കിൽ കുറിച്ചത്. സലോൺ സൈമൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപു എസ് നായർ, സന്ദീപ് സനാന്ദൻ എന്നിവരാണ് പടക്കുതിരയുടെ തിരക്കഥ ഒരുക്കുന്നത്.
ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞ തൂലികയുടെ ചിത്രമാണ് ഫസ്റ്റ്ലുക്കിലുള്ളത്. വ്യത്യസ്തവും ആകാംക്ഷ നിറയ്‌ക്കുന്നതുമായ പശ്ചാത്തലമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഫാമിലി- എന്റർടെയ്ൻമെന്റ് സിനിമയായിരിക്കും പടക്കുതിര എന്നാണ് പുറത്തുവരുന്ന വിവരം.















