തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം ഭീതിയായി നിൽക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഡാം എങ്ങാനും പൊട്ടിയാൽ ആര് ഉത്തരം പറയും? കേരളത്തിന് ഇനി ഒരു കണ്ണീർ താങ്ങാനാകില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുല്ലപ്പെരിയാർ ഡാം പൊട്ടുമായിരിക്കും, പൊട്ടില്ലായിരിക്കും. ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്. പൊട്ടിയാൽ ആര് ഉത്തരം പറയും? കോടതികൾ ഉത്തരം പറയുമോ? കോടതികളിൽ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങൾ കെെപറ്റി ഇന്നത്തെ അവസ്ഥയിൽ കൊണ്ടുപോകുന്നവർ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവർ ഉത്തരം പറയണം. ഇനിയും നമുക്ക് ഇനി കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ല’- സുരേഷ് ഗോപി കൂട്ടിച്ചേർത്തു.















