ആറ്റിങ്ങൽ: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 മലയാള ഭാഷാ ദിനമായി ആഘോഷിച്ചു .ആറ്റിങ്ങൽ വീരകേരള പുരം ക്ഷേത്ര ആഡിറ്റോറിയത്തിൽ ആഘോഷ പരിപാടികൾ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊ.കെ .കെ . ഗീതാകുമാരി ഉദ്ഘാടനം ചെയ്‌തു.ദ്രാവിഡ ഭാഷയുടെ ഉൽപ്പത്തിയും സംസ്‌കൃതം,തമിഴ് , മലയാളം ഭാഷകളുടെ ബന്ധവുമുൾപ്പെടെ മലയാള ഭാഷയുടെ നാൾ വഴികളെ കുറിച്ച് അവർ സസൂഷ്‌മം വിശദീകരിച്ചു . ഭാഷ സംസ്ക്കാരത്തിന്റെ ഭാഗമാണന്നും .
കേരളത്തിന്റെ സംസ്ക്കാരവും , മലയാള ഭാഷയുടെ മേന്മയും എല്ലാ നന്മകളെയും ഉൾകൊള്ളാൻ കഴിയുന്ന നല്ല മനസുള്ള ജനങ്ങളുടെ കൂട്ടായ്‌മയാണെന്നും പ്രൊ.കെ .കെ . ഗീതാകുമാരി പറഞ്ഞു .
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ . സഞ്ജയൻ അധ്യക്ഷനായിരുന്നു. ചിങ്ങം 1 മലയാള ഭാഷാ ദിനമായി ആഘോഷിക്കുന്നത് മലയാള ഭാഷയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു. “ലോകത്തിന്റെ പലകോണുകളിലും അനേകം ഭാഷകൾ അപ്രത്യക്ഷമായിട്ടുണ്ട് .ഭാഷയാണ് മനുഷ്യന്റെ ആശയവിനിമയ ഉപാധി. ഭാഷയിലൂടെയാണ് വ്യക്തികളിലേക്കും ,തലമുറകളിലേക്കും സംസ്ക്കാരം സംക്രമിക്കുന്നത്. ഒരു ജനതയുടെ സാംസ്ക്കാരിക സ്വത്വവും , ചരിത്രവും ,സാമൂഹിക ഐക്യവും , മൂല്യബോധവും , പാരമ്പര്യ വിജ്ഞാനവും , കലയും ,സാഹിത്യവും എല്ലാം ഭാഷയിലൂടെയാണ് സംരക്ഷിക്കപ്പെടുന്നത് .ഭാഷയും സംസ്ക്കാരവുമാണ് മനുഷ്യന്റെ മനുഷ്യത്വത്തെ പ്രകാശിപ്പിക്കുന്നത്. ഒരു ഭാഷ നാമാവശേഷമാകുമ്പോൾ ഒരു ജനതയുടെ സാംസ്ക്കാരിക പൈതൃകം മൊത്തമായി തന്നെ ഇല്ലാതാവുകയാണ് . പത്താം ക്ലാസ് പാസായവർക്ക് പോലും മാതൃ ഭാഷ തെറ്റുകൂടാതെ എഴുതാൻ കഴിയാത്ത കാലമാണ് .ഉന്നത വിദ്യാഭ്യാസവും തകിടം മറിയുകയാണ്” അദ്ദേഹം പറഞ്ഞു.
മലയാള ഭാഷയുടെ ചരിത്ര വഴികൾ എന്ന വിഷയത്തിൽ ഭാഷാ ശാസ്ത്ര വിദഗ്‌ദ്ധൻ ഡോ .നടുവട്ടം ഗോപാലകൃഷ്‌ണൻ മുഖ്യ പ്രഭാഷണം നടത്തി . രാഷ്‌ട്രീയ സ്വയംസേവക സംഘം ആറ്റിങ്ങൽ സംഘചാലക് അഡ്വ.ജി .സുശീലൻ ,ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം അധ്യക്ഷൻ ഡോ . കെ.വിജയകുമാരൻ നായർ , സ്വാഗത സംഘം ചെയർമാൻ എസ് .സുരേഷ്‌കുമാർ ,ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം സെക്രട്ടറി ആർ . ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു .
തുടർന്ന് ഭാഷ -സംസ്‌കൃതി കാലം എന്ന വിഷയത്തിൽ ഗദ്യ സാഹിത്യകാരനും ഭാഷാ വിദഗ്‌ദ്ധനുമായ എഴുമറ്റൂർ രാജ വർമ്മയും ,മലയാള ചലച്ചിത്ര ഗാനങ്ങൾ ഇന്നലെ ഇന്ന് എന്ന വിഷയത്തിൽ സിനിമാ ഗാന നിരൂപകൻ ടി . പി . ശാസ്തമംഗലവും സംസാരിച്ചു. സാഹിത്യകാരൻ രജി ചന്ദ്ര ശേഖർ ,സംഗീത സംവിധായകൻ ദർശൻ രാമൻ എന്നിവർ അധ്യക്ഷന്മാരായി. തുടർന്ന് കവി സമ്മേളനവും നടന്നു .കവി സമ്മേളനം കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഉണ്ണി അമ്മയമ്പലം ഉദ്ഘാടനം ചെയ്‌തു. എഴുത്തുകാരനും കവിയുമായ ജയൻ പോത്തൻ കോട് അധ്യക്ഷമായിരുന്നു. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് പ്രൊ.കെ .കെ .ഗീതാകുമാരി സമ്മാനങ്ങൾ വിതരണം ചെയ്‌തു .
ചിത്രം : ആറ്റിങ്ങലിൽ മലയാള ഭാഷാ ദിനാഘോഷം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊ.കെ .കെ . ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു . സമീപം ഡോ .നടുവട്ടം ഗോപാലകൃഷ്‌ണൻ,ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ .സഞ്ജയൻ, രാഷ്‌ട്രീയ സ്വയംസേവക സംഘം ആറ്റിങ്ങൽ സംഘചാലക് അഡ്വ.ജി .സുശീലൻ ,ഭാരതീയ വിചാ















