ചിങ്ങം 1 മലയാള ഭാഷാ ദിനം; ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിങ്ങം 1 മലയാള ഭാഷാ ദിനം; ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 03:51 pm IST
FacebookTwitterWhatsAppTelegram

ആറ്റിങ്ങൽ: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 മലയാള ഭാഷാ ദിനമായി ആഘോഷിച്ചു .ആറ്റിങ്ങൽ വീരകേരള പുരം ക്ഷേത്ര ആഡിറ്റോറിയത്തിൽ ആഘോഷ പരിപാടികൾ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊ.കെ .കെ . ഗീതാകുമാരി ഉദ്ഘാടനം ചെയ്‌തു.ദ്രാവിഡ ഭാഷയുടെ ഉൽപ്പത്തിയും സംസ്‌കൃതം,തമിഴ് , മലയാളം ഭാഷകളുടെ ബന്ധവുമുൾപ്പെടെ മലയാള ഭാഷയുടെ നാൾ വഴികളെ കുറിച്ച് അവർ സസൂഷ്‌മം വിശദീകരിച്ചു . ഭാഷ സംസ്ക്കാരത്തിന്റെ ഭാഗമാണന്നും .

കേരളത്തിന്റെ സംസ്ക്കാരവും , മലയാള ഭാഷയുടെ മേന്മയും എല്ലാ നന്മകളെയും ഉൾകൊള്ളാൻ കഴിയുന്ന നല്ല മനസുള്ള ജനങ്ങളുടെ കൂട്ടായ്‌മയാണെന്നും പ്രൊ.കെ .കെ . ഗീതാകുമാരി പറഞ്ഞു .

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ . സഞ്ജയൻ അധ്യക്ഷനായിരുന്നു. ചിങ്ങം 1 മലയാള ഭാഷാ ദിനമായി ആഘോഷിക്കുന്നത് മലയാള ഭാഷയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു. “ലോകത്തിന്റെ പലകോണുകളിലും അനേകം ഭാഷകൾ അപ്രത്യക്ഷമായിട്ടുണ്ട് .ഭാഷയാണ് മനുഷ്യന്റെ ആശയവിനിമയ ഉപാധി. ഭാഷയിലൂടെയാണ് വ്യക്തികളിലേക്കും ,തലമുറകളിലേക്കും സംസ്ക്കാരം സംക്രമിക്കുന്നത്. ഒരു ജനതയുടെ സാംസ്ക്കാരിക സ്വത്വവും , ചരിത്രവും ,സാമൂഹിക ഐക്യവും , മൂല്യബോധവും , പാരമ്പര്യ വിജ്ഞാനവും , കലയും ,സാഹിത്യവും എല്ലാം ഭാഷയിലൂടെയാണ് സംരക്ഷിക്കപ്പെടുന്നത് .ഭാഷയും സംസ്ക്കാരവുമാണ് മനുഷ്യന്റെ മനുഷ്യത്വത്തെ പ്രകാശിപ്പിക്കുന്നത്. ഒരു ഭാഷ നാമാവശേഷമാകുമ്പോൾ ഒരു ജനതയുടെ സാംസ്ക്കാരിക പൈതൃകം മൊത്തമായി തന്നെ ഇല്ലാതാവുകയാണ് . പത്താം ക്ലാസ് പാസായവർക്ക് പോലും മാതൃ ഭാഷ തെറ്റുകൂടാതെ എഴുതാൻ കഴിയാത്ത കാലമാണ് .ഉന്നത വിദ്യാഭ്യാസവും തകിടം മറിയുകയാണ്” അദ്ദേഹം പറഞ്ഞു.

മലയാള ഭാഷയുടെ ചരിത്ര വഴികൾ എന്ന വിഷയത്തിൽ ഭാഷാ ശാസ്ത്ര വിദഗ്‌ദ്ധൻ ഡോ .നടുവട്ടം ഗോപാലകൃഷ്‌ണൻ മുഖ്യ പ്രഭാഷണം നടത്തി . രാഷ്‌ട്രീയ സ്വയംസേവക സംഘം ആറ്റിങ്ങൽ സംഘചാലക് അഡ്വ.ജി .സുശീലൻ ,ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം അധ്യക്ഷൻ ഡോ . കെ.വിജയകുമാരൻ നായർ , സ്വാഗത സംഘം ചെയർമാൻ എസ് .സുരേഷ്‌കുമാർ ,ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം സെക്രട്ടറി ആർ . ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു .

തുടർന്ന് ഭാഷ -സംസ്‌കൃതി കാലം എന്ന വിഷയത്തിൽ ഗദ്യ സാഹിത്യകാരനും ഭാഷാ വിദഗ്‌ദ്ധനുമായ എഴുമറ്റൂർ രാജ വർമ്മയും ,മലയാള ചലച്ചിത്ര ഗാനങ്ങൾ ഇന്നലെ ഇന്ന് എന്ന വിഷയത്തിൽ സിനിമാ ഗാന നിരൂപകൻ ടി . പി . ശാസ്തമംഗലവും സംസാരിച്ചു. സാഹിത്യകാരൻ രജി ചന്ദ്ര ശേഖർ ,സംഗീത സംവിധായകൻ ദർശൻ രാമൻ എന്നിവർ അധ്യക്ഷന്മാരായി. തുടർന്ന് കവി സമ്മേളനവും നടന്നു .കവി സമ്മേളനം കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഉണ്ണി അമ്മയമ്പലം ഉദ്ഘാടനം ചെയ്‌തു. എഴുത്തുകാരനും കവിയുമായ ജയൻ പോത്തൻ കോട് അധ്യക്ഷമായിരുന്നു. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് പ്രൊ.കെ .കെ .ഗീതാകുമാരി സമ്മാനങ്ങൾ വിതരണം ചെയ്‌തു .

ചിത്രം : ആറ്റിങ്ങലിൽ മലയാള ഭാഷാ ദിനാഘോഷം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊ.കെ .കെ . ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു . സമീപം ഡോ .നടുവട്ടം ഗോപാലകൃഷ്‌ണൻ,ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ .സഞ്ജയൻ, രാഷ്‌ട്രീയ സ്വയംസേവക സംഘം ആറ്റിങ്ങൽ സംഘചാലക് അഡ്വ.ജി .സുശീലൻ ,ഭാരതീയ വിചാ

Tags: Chingam 1Bhararathiya Vichara Kendram
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies