നടുക്കുന്നൊരു സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡൽഹിയിലെ കരോൾ ബാഗിലെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് എസി നേരെ തലയിലേക്ക് വീണതിനെ തുടർന്ന് 19 വയസുകാരൻ മരിച്ചു. കെട്ടിടത്തിന്റെ കവാടത്തിന് സമീപം സ്കൂട്ടർ നിർത്തി സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് അപകടം.
സുഹൃത്തിനും പരിക്കേറ്റെങ്കിലും ഇയാൾ രക്ഷപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടത്തിന്റെ പ്രവേശന കവാടത്തിന് സമീപത്ത് നിന്ന് 2 ആൺകുട്ടികൾ സംസാരിക്കുന്നത് സിസിടിവിൽ കാണാം. ഒരാൾ സ്‌കൂട്ടറിൽ ഇരിക്കുമ്പോൾ സുഹൃത്ത് സ്കൂട്ടറിനടുത്ത് നിൽക്കുകയായിരുന്നു.
പൊടുന്നനെയാണ് എസി മൂന്നാം നിലയിൽ നിന്ന് വീണത്. ഇത് നേരെ പതിച്ചത് സ്കൂട്ടറിലിരുന്ന യുവാവിന്റെ തലയിലേക്കാണ്. ഇതിന്റെ ആഘാതത്തിൽ ഇരുവരും ഡോഡിൽ തെറിച്ച് വീണു. ദാരുണമായ വീഡിയോ പുറത്തുവന്നതോടെ സംഭവം ഞെട്ടലുണ്ടാക്കി. വെള്ളിയാഴ്ച വൈകിട്ട് 6.50നായിരുന്നു ദുരന്തം.















