ബുലന്ദ്ഷഹർ : ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ സ്വകാര്യ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. സേലംപൂരിലെ ബദൗൺ-മീററ്റ് സംസ്ഥാന പാതയിൽ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 37 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഗാസിയാബാദിൽ നിന്ന് സംഭാലിലേക്ക് പോവുകയായിരുന്ന പിക്കപ്പ് ട്രക്ക് ഒരു സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രപ്രകാശ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരിക്കേറ്റ 21 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മറ്റുള്ളവരെ മീററ്റ് സെൻട്രൽ ആശുപത്രിയിലേക്ക് റഫർ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.















