മസ്കത്ത്: ഒമാനില്‍ നാളെ മുതല്‍ കനത്ത മഴയ്‌ക്കും മിന്നല്‍ പ്രളയത്തിനും സാധ്യത. ഓഗസ്റ്റ് 21 വരെ ശക്തമായ കാറ്റിന്‍റെയും ഇടിമിന്നലിന്‍റെയും അകമ്പടിയോടെ മഴ തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മിക്ക വടക്കന്‍ ഗവര്‍ണറേറ്റുകളിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റില്‍ മഴ ലഭിക്കും. ശക്തമായ കാറ്റു വീശും. തീരദേശങ്ങളില്‍ തിരമാല ഉയരും. മഴ ശക്തമായാല്‍ വാദികള്‍ നിറഞ്ഞൊഴുകുകയും വെള്ളക്കെട്ടുണ്ടാവുകയും ചെയ്യുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. നേരത്തെ ഒമാൻ-യുഎഇ തീരത്ത് നേരിയ തോതിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. റിക്ടർ സ്കെയിലിൽ 3.0 തീവ്രതയാണ് രേഖപ്പെടുത്തിയത്.